HOME
DETAILS

കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് വിദ്യാര്‍ഥിനികള്‍ക്ക് പരുക്കേറ്റു

  
backup
October 25 2018 | 06:10 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-3

കാസര്‍കോട്: സ്‌കൂള്‍ കുട്ടികള്‍ കയറിയ ഓട്ടോറിക്ഷയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് അഞ്ചുവിദ്യാര്‍ഥിനികളടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ ഇന്നലെ രാവിലെ 9.30നാണ് അപകടമുണ്ടായത്. അടുക്കത്ത് ബയല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കയറിയ ഓട്ടോ സ്‌കൂളിനു സമീപം നിര്‍ത്തുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പാതയില്‍ മറിഞ്ഞ ഓട്ടോറിക്ഷ ഉയര്‍ത്തിയാണ് നാട്ടുകാരും പൊലിസും ചേര്‍ന്ന് കുട്ടികളെയും ഡ്രൈവറെയും രക്ഷപ്പെടുത്തിയത്. എല്‍.കെ.ജി വിദ്യാര്‍ഥിനികളായ എ.ആര്‍ ഫാത്തിമ, ആയിഷ ബൈജ, മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി അലീമത്ത് അന്‍ഷിബ, അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമത്ത് ഷംന ഷിറിന്‍, ആറാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമത്ത് ആരിഫ, ഓട്ടോ ഡ്രൈവര്‍ അടുക്കത്ത് ബയലിലെ റൗഫ്(33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍നിന്നു കാസര്‍കോട് ഭാഗത്തേക്കു വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടം വരുത്തിയത്.
അടുക്കത്ത് ബയല്‍ സ്‌കൂളിന് സമീപം ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാണ്. ഇവിടെ അടുത്തകാലത്തുണ്ടായ അപകടങ്ങളില്‍ ഒട്ടനവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിരുന്നു.
പാതയില്‍ സൈന്‍ബോര്‍ഡും സീബ്രാ ലൈനും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ നേരത്തെ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago