സി പി എം ആക്രമം: സംയമനം ബലഹീനതയായി കാണരുതെന്ന് ആര്‍.എസ്.എസ്
ആലപ്പുഴ: സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സംയമനം പാലിക്കുന്നത് ബലഹീനതയായി സി.പി.എം കാണരുതെന്നും ഭരണപരാജയം മറയ്ക്കാന്‍ യുവജന സംഘടനയെ മുന്നില്‍ നിര്‍ത്തി ആക്രമണം നടത്തി ജനശ്രദ്ധ തിരിച്ചു വിടുന്നത് അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തലാണെന്നും ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹ് ഷിജു.എ.വി. പറഞ്ഞു.
നിരവധി പ്രകോപനങ്ങളും ആക്രമണങ്ങളും സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായിട്ടും തനത് രീതിയില്‍ പ്രതികരിക്കാത്തത് ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. ഇതിലും വലിയ പ്രതിബന്ധങ്ങള്‍ നേരിട്ടുകൊണ്ടാണ് സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത് എന്ന് സി.പി.എം ഓര്‍ക്കണമെന്നും ഷിജു പറഞ്ഞു. യോഗത്തില്‍ സി.ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിനീഷ് ബോയ്, ജി. വിനോദ് കുമാര്‍, എല്‍.പി. ജയചന്ദ്രന്‍, ശ്രീജിത്ത്, ജയകൃഷ്ണന്‍, രാജീവ്.കെ.എച്ച്, ജി.ഉത്തമന്‍, പ്രകാശന്‍, ശ്രീകുമാര്‍ , അനിയന്‍ സാമിച്ചിറ , ഷാജി, ഗോപകുമാര്‍,രഞ്ചന്‍ പൊന്നാട്, ജി. മോഹനന്‍, കണ്ണന്‍, പ്രകാശ് എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."