HOME
DETAILS
MAL
സാലറി ചലഞ്ച്: ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു
backup
October 25 2018 | 07:10 AM
ന്യൂഡല്‍ഹി: സാലറി ചലഞ്ചിലെ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്ന നിരീക്ഷണം തെറ്റെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഹരജി 29ന് പരിഗണിക്കും.
പ്രളയത്തോടനുബന്ധിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാലറി ചലഞ്ചിലെ വിസമ്മത പത്രം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ അന്തിമ വിധി വരുന്നത് വരെയാണ് സ്റ്റേ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."