ഗൗരി ലങ്കേഷ് വധം: തോക്ക് കണ്ടെത്താനായില്ല, അന്വേഷണം മുടന്തുന്നു
ബംഗളൂരു: എഴുത്തുകാരിയും സാമൂഹിക-മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ത അക്രമികള്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസിലെ സുപ്രധാന തെളിവായ തോക്ക് മുംബൈക്ക് സമീപമുള്ള വസായ് കടലിലാണ് പ്രതികള്‍ ഉപേക്ഷിച്ചതെന്ന് സി.ബി.ഐ കെണ്ടത്തിയിരുന്നു.
മുംബൈ-നാസിക് ഹൈവേയില്‍ നിന്നാണ് തോക്ക് കടലിലേക്ക് എറിഞ്ഞതെന്നാണ് പ്രതി ശരത് കലാസ്‌കര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇത്തവണയുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് തോക്ക് കണ്ടെത്താനുള്ള ശ്രമത്തിന് വിലങ്ങുതടിയായത്.
തോക്ക് കെണ്ടടുക്കാന്‍ 2.26 കോടി രൂപ വേണമെന്നാണ് കണക്കാക്കപ്പെടുന്നത്. തിരച്ചിലിനായുളള ചെലവിന്റെ 70 ശതമാനം മഹാരാഷ്ട്രയും 30 ശതമാനം കര്‍ണാടകയും വഹിക്കും.
തീവ്ര ഹിന്ദുത്വത്തിനെതിരേ അതിശക്തമായ നിലപാടെടുത്ത ഗൗരി ലങ്കേഷ് 2017 സപ്തംബര്‍ അഞ്ചിന് ബംഗളൂരുവിലെ വസതിയിലാണ് കൊല്ലപ്പെട്ടത്. സംഘ്പരിവാര്‍ വിരുദ്ധ എഴുത്തുകാരായ ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. എം.എം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള സനാതന്‍ സന്‍സ്ത തന്നെയാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്നും നേരത്തെ അന്വേഷണ സംഘം കെണ്ടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."