ദേശീയപാതക്കരികിലെ അനധികൃത പാര്‍ക്കിങ്: സര്‍വിസ് റോഡ് കുരുതിക്കളമാവുന്നു
ചാലക്കുടി: സര്‍വിസ് റോഡിലെ അനധികൃത പാര്‍ക്കിങ് അപകടകെണിയായി മാറുന്നു.
അനധികൃത പാര്‍ക്കിങിനെ തുടര്‍ന്ന് സര്‍വിസ് റോഡ് വാഹനയാത്രികരുടെ കുരുതികളമായി മാറുകയാണ്. കണ്ടെയ്‌നര്‍ അടക്കമുള്ള ഭാരമേറിയ വാഹനങ്ങള്‍ ചാലക്കുടി മേഖലയിലെ സര്‍വിസ് റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് നിത്യ സംഭവമായി മാറിയതോടെ സര്‍വിസ് റോഡുകളില്‍ അപകടങ്ങളും അപകട മരണങ്ങളും പെരുകുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചിരുന്നു. രാത്രിയിലും പകലും സര്‍വിസ് റോഡുകളില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഗതാഗത കുരുക്കും രൂക്ഷമാവുകയാണ്. പകല്‍ മുഴുവനും പാര്‍ക്ക് ചെയ്യുന്ന ലോറിയടക്കമുള്ള വാഹനങ്ങള്‍ പലപ്പോഴും രാത്രിയാണ് എടുത്തുകൊണ്ട് പോവുക. രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന റോഡിന്റെ പകുതിയോളം ഭാഗം തടസപ്പെടുത്തിയാണ് ഭാരമേരിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇരുചക്ര വാഹനയാത്രികാരാണ് പലപ്പോഴും അനധികൃത പാര്‍ക്കിങിനെ തുടര്‍ന്ന് അപകടത്തില്‍പെടുന്നത്. സ്‌കൂള്‍കോളജ് വിദ്യാര്‍ഥികളും അധ്യാപകരും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കം നിരവധി പേരാണ് സര്‍വിസ് റോഡിനെ ആശ്രയിക്കുന്നത്. ഇതിന് പുറമെ റെയില്‍വേ സ്റ്റേഷനിലേക്കുള്ളവരും സര്‍വിസ് റോഡ് വഴിയാണ് കടന്ന് പോകുന്നത്. പാര്‍ക്കിങ് ലൈറ്റ് പോലുമില്ലാതെ രാത്രികാലങ്ങളില്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സര്‍വിസ് റോഡിനോട് ചേര്‍ന്നുള്ള ബോയ്‌സ് ഗ്രൗണ്ടില്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടെങ്കിലും വാഹനങ്ങള്‍ സര്‍വിസ് റോഡില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. അപകടങ്ങളും അപകട മരണങ്ങളും പെരുകിയിട്ടും അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. രാത്രികാല പെട്രോളിങ് നടത്തുന്ന പോലിസും വാഹന പാര്‍ക്കിങ് നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നില്ല. പകല്‍ സമയത്തുള്ള സര്‍വിസ് റോഡിലെ അനധികൃത പാര്‍ക്കിങും പൊലിസ് കണ്ടില്ലെന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."