HOME
DETAILS
MAL
ഭൂമി കൈയേറ്റം: സബ്കലക്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി
backup
June 10 2017 | 18:06 PM
കൊച്ചി: തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയുടെ ഭൂമി കൈയേറിയത് ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ സബ് കലക്ടറെ ചുമതലപ്പെടുത്തണമെന്നും മൂന്നു മാസത്തിനുള്ളില്‍ വേണ്ട നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പുതിയകാവിലെ ആയുര്‍വേദ കോളജിന്റെ ഭൂമിയില്‍ കൈയേറ്റം ഉണ്ടെന്നും ഇതൊഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പ്രൊവിഡന്‍സ് റോഡില്‍ ബി.രാജേന്ദ്രന് പിള്ള നല്കിയ ഹരജിയില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ 2016 മാര്‍ച്ചില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ചിലര്‍ സര്‍വേ രേഖകള്‍ മാറ്റം വരുത്തി കോളജിന്റെ ഭൂമി തങ്ങളുടേതാക്കി മാറ്റിയെന്നും ഭൂമിയെ സംബന്ധിച്ച രേഖകള്‍ കോളജിന്റെ പക്കല്‍ ഇല്ലെന്നും രാജേന്ദ്രന് പിള്ള നല്കിയ ഹരജിയില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."