ഒരു കയ്യില്‍ ഫലസ്തീന്‍ പതാക, മറുകയ്യില്‍ കവണചുറ്റിയുള്ള ഏറ്; ബുള്ളറ്റുകള്‍ക്ക് മുമ്പിലും ഷര്‍ട്ടൂരി നില്‍ക്കുന്ന പോരാളിയുടെ ചിത്രം വൈറലാവുന്നു
ഇസ്‌റാഈലിനു നേരെ ഫലസ്തീനികള്‍ നടന്ന സ്വാതന്ത്ര്യ പോരാട്ടത്തിന്റെ നേര്‍സാക്ഷ്യമായി ഒരു ചിത്രം വൈറലാവുന്നു. ഏതു നിമിഷവും ബുള്ളറ്റുകള്‍ പാഞ്ഞെത്താമെന്നറിഞ്ഞിട്ടും സുരക്ഷാകവചം പോയിട്ട്, ഷര്‍ട്ട് പോലുമിടാതെ കവണയേന്തി നില്‍ക്കുന്ന ഫലസ്തീനിയുടെ ചിത്രമാണ് ലോകശ്രദ്ധയിലെത്തിയത്.
ഒരു കയ്യില്‍ ഫലസ്തീന്‍ പതാകയും മറുകയ്യില്‍ കവണ ചുറ്റുകയും ചെയ്യുന്ന പോരാളിയുടെ ചിത്രം, 1830 ജൂലൈയിലെ ഫ്രഞ്ച് വിപ്ലവത്തെ അനുസ്മരിച്ച് വിഖ്യാത ചിത്രകാരന്‍ യൂഗീന്‍ ഡെലാക്രോക്‌സ് വരച്ച പെയിന്റിങിനു സമാനമാണ് ഈ യഥാര്‍ഥ ചിത്രം.
[caption id="attachment_643183" align="aligncenter" width="630"] ഫ്രഞ്ച് വിപ്ലവത്തെ ആസ്പദമാക്കി പെയിന്റര്‍ ജീന്‍ വിക്ടര്‍ ഷെനറ്റ് വരച്ച ചിത്രം[/caption]
തുര്‍ക്കിയിലെ അനദോലു ഏജന്‍സിയുടെ ഫോട്ടോഗ്രഫര്‍ മുസ്തഫ ഹസൂന ഒക്ടോബര്‍ 22ന് പകര്‍ത്തിയ ചിത്രമാണിത്. അയിദ് അബു അംറ് എന്ന 20 കാരനാണ് ചിത്രത്തിലുള്ളത്.
സുരക്ഷയ്ക്കു വേണ്ടി എത്രത്തോളം സന്നാഹമായാണ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുന്നതെന്നും ചിത്രത്തില്‍ വ്യക്തമാണ്. ടയര്‍ കത്തിച്ച് പുകച്ചുരുള്‍ ഉണ്ടാക്കിയാണ് ഇവരുടെ ആക്രമണം.
[caption id="attachment_643185" align="aligncenter" width="630"] മുസ്തഫ ഹസൂന[/caption]
ഫലസ്തീനിയന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ യൂസുഫ് മുനയ്യര്‍ ട്വീറ്റ് ചെയ്ത ചിത്രം പതിനായിരത്തില്‍ അധികം പേരാണ് ഷെയര്‍ചെയ്തത്.
കടുത്ത ഇസ്‌റാഈല്‍ ഉപരോധത്തില്‍ കഴിയുന്ന ഗസ്സ മുനമ്പില്‍ ശക്തമായ പ്രതിഷേധ പരിപാടികളാണ് ഇപ്പോള്‍ നടക്കുന്നത്. മാര്‍ച്ച് 30നു തുടങ്ങിയ 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' എന്നു പേരിട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിച്ചവര്‍ക്കു നേരെ ഇസ്‌റാഈല്‍ നടത്തിയ വെടിവയ്പ്പില്‍ 205 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. 18,000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."