ദേശീയ സീനിയര്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ്: സാജന് പ്രകാശിന് ഇരട്ടസ്വര്‍ണം
ഭോപ്പാല്‍: 73ാമത് ദേശീയ സീനിയര്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ ഒളിംപ്യന്‍ സാജന് പ്രകാശിന് വീണ്ടും സ്വര്‍ണം. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലാണ് സാജന് ഇന്ത്യന്‍ പൊലിസിനായി സ്വര്‍ണം നേടിയത്. 54.25 സെക്കന്റിലാണ് സാജന് സ്വര്‍ണത്തിലേക്ക് ഫിനിഷ് ചെയ്തത്. ഇതോടെ സാജന്റെ ദേശീയ മീറ്റിലെ സ്വര്‍ണനേട്ടം രണ്ടായി. മിഹിര്‍ അംബ്രേ (മഹാരാഷ്ട്ര) വെള്ളിയും സുപ്രിയ മൊന്‍ഡാല്‍ (അര്.എസ്.പി.ബി) വെങ്കലവും നേടി. ഭോപ്പാലിലെ പ്രകാശ് തരുണ്‍ പുഷ്കര്‍ അക്വാട്ടിക് സെന്ററില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ 200 മീറ്റര്‍ മെഡ്ലേയില് 2:05.89 സെക്കന്റില്‍ ഫിനിഷ് ചെയ്ത സാജന് സ്വര്‍ണം നേടിയിരുന്നു. ചാംപ്യന്‍ഷിപ്പിന്റെ സമാപന ദിവസമായ ഇന്ന് 200 ഫ്രീസ്റ്റൈല്‍, 200 ബട്ടര്‍ഫ്ളൈ ഇനങ്ങളില്‍ സാജന് മത്സരിക്കും. കേരള പൊലിസില്‍ ഇന്‍സ്പെക്ടറായ സാജന് പ്രകാശ് ഇന്ത്യന്‍ പൊലിസ് ടീമിന്റെ ജഴ്സിയിലാണ് ഇത്തവണ ദേശീയ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."