HOME
DETAILS

ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയത് രേഖകള്‍ സഹിതം; ചൂണ്ടുവിരല്‍ മുറിച്ചു

  
backup
September 03 2019 | 20:09 PM

%e0%b4%b7%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f

മലപ്പുറം: ഡെറാഡൂണില്‍ കൊല്ലപ്പെട്ട പുലാമന്തോള്‍ സ്വദേശി അബ്ദുഷുക്കൂറിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത് ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ സഹിതം. വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോവുമ്പോള്‍ സി.സി.ടി.വിയും സംഘം എടുത്തുമാറ്റി. കൊണ്ടുപോയ അതേ കാറില്‍ തന്നെയാണ് ഡൊറാഡൂണിലെ ആശുപത്രിയില്‍ ഷുക്കൂറിനെ എത്തിച്ചതെന്നും കുടുംബം പറയുന്നു. ഇടതു ചൂണ്ടുവിരല്‍ മുറിച്ച നിലയിലായിരുന്നു ഷുക്കൂറിന്റെ മൃതദേഹം. കൊലപാതകത്തിന് മുന്‍പോ ശേഷമോ ഷുക്കൂറിന്റെ വിരലുപയോഗിച്ചു വിരലടയാളം എടുത്തതായാണ് കരുതുന്നത്. ബിസിനസ് സംബന്ധമായ കാര്യത്തില്‍ മകനെ കൊല്ലുമെന്നു ഭീഷണിയുണ്ടായിരുന്നതായും മാതാവ് എം.പി സക്കീന ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ജൂലൈ 12നാണ് അബ്ദുഷുക്കൂറിനെ ഒരുസംഘം വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയത്. ഷുക്കൂര്‍ മുഖേന തീര്‍ക്കേണ്ട ചില ഇടപാടുകളുണ്ടെന്നും അതു തീര്‍ക്കണമെങ്കില്‍ കൂടെ വരണമെന്നും അല്ലെങ്കില്‍ എല്ലാ ബാധ്യതകളും ഷുക്കൂര്‍ ഏല്‍ക്കേണ്ടിവരുമെന്നുമാണ് തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞത്. പരാതികൊടുത്താല്‍ മകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്നു മാതാവ് ഡി.പി.ജിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
ബിസിനസുമായി ബന്ധപ്പെട്ട രേഖകള്‍, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് എന്നിവയും കൊണ്ടുപോയി. ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും കൂടാതെ രജിസ്‌ട്രേഷന്‍ ഓഫിസില്‍വച്ച് പലരേഖകളിലും ഒപ്പുവയ്പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും കുടുംബം പറയുന്നു. കൊലപാതകം നടന്ന ഡെറാഡൂണിലെ പൊലിസാണ് സംഭവത്തില്‍ കേസെടുത്തത്. അഞ്ചുപേരെ ഇതിനകം അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ പിടികൂടാനുണ്ട്. എന്നാല്‍ പുലാമന്തോളിലെ വീട്ടില്‍നിന്ന് ഷുക്കൂറിനെ കൊണ്ടുപോയവര്‍ മലയാളികളായതിനാല്‍ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചു കേരളാ പൊലിസ് അന്വേഷിക്കണമെന്നു കുടുംബവും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ, എം.പി അന്‍സാര്‍, പി.കെ ഖാലിദ്, കെ. ഷിബു, പി. മുഹമ്മദ് കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago