ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി 600 കാറുകള്‍!
സൂറത്ത്: ദീപാവലിയോടനുബന്ധിച്ചു ജീവനക്കാര്‍ക്കു സര്‍പ്രൈസ് ഗിഫ്റ്റുമായി വ്യാപാരി. സൂറത്തിലെ വജ്ര വ്യാപാരിയും ഹരികൃഷ്ണ എക്സ്പോര്‍ട്ട് ഉടമയുമായ സാവ്ജി ധോലാക്യയാണ് തന്റെ ജീവനക്കാര്‍ക്ക് 600 കാറുകള്‍ സമ്മാനമായി നല്‍കുന്നത്.
റെനോ ക്വിഡ്, മാരുതി സെലേറിയോ കാറുകളാണ് ജീവനക്കാര്‍ക്കു ലഭിക്കുക. ഭിന്നശേഷിക്കാരിയായ സ്ത്രീയുള്‍പ്പെടെ നാലു പേര്‍ക്ക് പ്രധാനമന്ത്രിയാണ് കാറിന്റെ താക്കോല്‍ കൈമാറുന്നത്. ഇതിനായി അവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 1,500 ജീവനക്കാരില്‍ 600 പേര്‍ക്ക് കാറുകള്‍ ലഭിക്കുമ്പോള്‍ 900 പേര്‍ക്ക് സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഇതിനായി 50 കോടി രൂപയാണ് കമ്പനി ചെലവിടുന്നത്.
2014 ലും തന്റെ ജീവനക്കാര്‍ക്കായി 700 ഫ്ലാറ്റുകളും 525 വജ്രാഭരണങ്ങളും സാവ്ജി നല്‍കിയിരുന്നു. 6,000 കോടി വാര്‍ഷിക വരുമാനമുള്ള കമ്പനിയാണ് ഹരികൃഷ്ണ എക്സ്പോര്‍ട്ടേഴ്സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."