HOME
DETAILS
MAL
ആയിരം രൂപ മിനിമം പെന്ഷന് നിര്‍മാണ തൊഴിലാളികള്‍ക്കും നല്‍കണം
backup
August 02 2016 | 21:08 PM
മലപ്പുറം: എല്‍.ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ മിനിമം പെന്ഷന് നിര്‍മാണ തൊഴിലാളികള്‍ക്കും നല്‍കണമെന്നും നിര്‍ത്തിവെച്ച തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വ രജിസ്ട്രേഷന് പുനരാരംഭിക്കണമെന്നും നിര്‍മാണ തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും തീരുമാനിച്ചു. പണിമുടക്കിന്റെ പ്രചരണാര്‍ഥം ഒന്‍പതിന് നടക്കുന്ന ദൂരദര്ശന് മാര്‍ച്ചില്‍ 500 തൊഴിലാളികളെ പങ്കെടുപ്പിക്കും. പ്രസിഡന്റ് പി. സുബ്രഹ്മണ്യന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.എ റസാഖ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷൗക്കത്ത് കിണറടപ്പന്‍, ചൂലന്‍ വളമംഗലം, ചന്ദ്രന് തവനൂര്‍, ബാബു കടവനാട്, ഇ. സുജാത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."