മഞ്ചേരിക്ക് ഇനി കുടിവെള്ളം ലഭിക്കും
മഞ്ചേരി: കുടിവെള്ള ക്ഷാമം രൂക്ഷമായ മഞ്ചേരിയില്‍ ജലവിതരണത്തിന് 72.58 കോടി രൂപയുടെ ബൃഹത്ത് പദ്ധതിക്ക് അംഗീകാരം. കിഫ്ബിയില്‍ ഉള്‍പെടുത്തി നിര്‍മിക്കുന്ന പദ്ധതിക്ക് ഡയരക്ടര്‍ ബോര്‍ഡ് യോഗം അനുമതി നല്‍കി. ടെന്‍ഡര്‍ നടപടികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്.
ചാലിയാറില്‍ നിന്നും നേരിട്ട് വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. നഗരസഭയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിദിനം 150 ലിറ്റര്‍ വെള്ളം 2050 വര്‍ഷം വരെയുള്ള ജനസംഖ്യ കണക്കിലെടുത്താണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ചെരണി, തടപറമ്പ്, എലമ്പ്ര എന്നിവിടങ്ങളിലായിക്കുന്ന് ജലസംഭരണികള്‍ സ്ഥാപിച്ച് 105 കിലോമീറ്റര്‍ ചുറ്റളവിലുള്ള ശുദ്ധജല വിതരണം പദ്ധതി ലക്ഷ്യം വെക്കുന്നു. 2020 വര്‍ഷത്തോടെ പദ്ധതി പൂര്‍ത്തീകരിക്കലാണ് ലക്ഷ്യം.
മെഡിക്കല്‍ കോളജിലേക്കും നഗരപരിധിയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കും പദ്ധതി മുതല്‍കൂട്ടാകും. ജലഅതോരിറ്റിയുടെ ജില്ലാ ഡിവിഷനല്‍ പ്രൊജക്ട് ഓഫിസും കോഴിക്കോട് റീജിനല്‍ ഓഫിസും സംയുക്തമായാണ് പദ്ധതിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ജില്ലാ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കാണ് പദ്ധതിയുടെ നിര്‍മാണച്ചുമലത. 2017-18 ബജറ്റില്‍ 14.5 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ അനുമിതി ലഭിച്ചിരിന്നു. സി.പി.ഐ.എം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ബൃഹത്ത് പദ്ധതിക്കായുള്ള രൂപരേഖ തയ്യാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിച്ചു. ഇതേതുടര്‍ന്നാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുമിതിയായതെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ പദ്ധയിലെ പമ്പിംങ് സ്‌റ്റേഷന്‍ നവീകരിക്കും. സംഭരണത്തിനും വിതരണത്തിനുമായി അഞ്ച് ലക്ഷം സംഭരണശേഷിയുള്ള ഭൂതല സംഭരണി നിര്‍മ്മിക്കും. തടപ്പറമ്പറിയിലും എലമ്പ്രയിലും സഹായക സംഭരണികള്‍ സ്ഥാപിക്കും. ചെരണിയില്‍ നിന്നും തടപ്പറമ്പിലെ ടാങ്കിലേക്ക് ശുദ്ധീകരിച്ചവെള്ളം എത്തിക്കാനായി 400എംഎം വ്യാസമുള്ള പൈപ്പ്‌ലൈന്‍ ഒരുക്കും.
സംഭരണിയുടെ ഏഴര കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണ ശൃംഖലയും വ്യാപിപ്പിക്കും. എലമ്പ്രയിലെ സംഭരണയില്‍ നിന്നും പയ്യനാട് മേഖലയിലേക്ക് രണ്ട് സോണുകളിലായി 95 കിലോമീറ്റര്‍ വിതരണ ശൃംഖലയും ഉള്‍പ്പെടുന്നതാണ് പദ്ധതി. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം അസൈന്‍ കാരാട്ട്, ലോക്കല്‍ സെക്രട്ടറി കെ. ഉബൈദ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. കെ. ഫിറോസ്ബാബു, സാജിത്ത് ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."