HOME
DETAILS

ലീഗിനെതിരേയുള്ള പ്രചാരണം വാസ്തവ വിരുദ്ധമെന്ന്

  
backup
October 26, 2018 | 5:37 AM

%e0%b4%b2%e0%b5%80%e0%b4%97%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3

നിലമ്പൂര്‍: മമ്പാട് ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസാകാതെയും ചര്‍ച്ചക്കെടുക്കാതെയും വന്ന സാഹചര്യത്തില്‍ യു.ഡി.എഫിനെതിരേയും ലീഗിനെതിരേയും വന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ലീഗ് നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റിനെതിരില്‍ യു.ഡി.എഫിലെ 10 അംഗങ്ങളും ഒപ്പിട്ട് നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്ന ദിവസം രാവിലെ അസുഖത്തെ തുടര്‍ന്ന് ഏഴാം വാര്‍ഡ് അംഗം കണ്ണിയന്‍ റുഖിയ്യ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം ഉണ്ടായിരുന്നുവെങ്കിലും അഡ്മിറ്റ് ചെയ്ത വിവരം ഇവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചില്ല. പഞ്ചായത്ത് ഓഫിസിലേക്ക് എത്തിക്കുന്നതിനായി എട്ടേമുക്കാലോടെ വാഹനവുമായി എത്തിയപ്പോഴാണ് പെരിന്തല്‍മണ്ണയില്‍ അഡ്മിറ്റ് ആയ വിവരം പ്രവര്‍ത്തകര്‍ അറിയുന്നത്. ലീഗിലെ പടലപിണക്കം മൂലമാണ് അവിശ്വാസം പരാജയപ്പെടാനിടയായതെന്ന പ്രചാരണവും ശുദ്ധ അസംബന്ധമാണ്. മുസ്‌ലിം ലീഗില്‍ യാതൊരു തരത്തിലും അഭിപ്രായഭിന്നതകളില്ലെന്നും നേതാക്കള്‍ അറിയിച്ചു. പ്രസിഡന്റ് തെരെഞ്ഞടുപ്പിനിടെ വോട്ട് അസാധുവാക്കിയത് മെംബര്‍ റസിയ ആണെന്ന പ്രസ്താവനയും തെറ്റാണ്. കണ്ണിയന്‍ റുഖിയ്യക്കെതിരേ ടൗണ്‍ വാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റി രംഗത്തുവന്നതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നുമുള്ള പ്രസ്താവന തെറ്റാണെന്നും നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. റുഖിയ്യയെ ആദ്യത്തെ ആറു മാസത്തേക്കാണ് പ്രസിഡന്റാക്കിയിരുന്നത്. എന്നാല്‍ രണ്ടുവര്‍ഷവും ഒരു മാസവും പ്രസിഡന്റ് പദവി നല്‍കിയതിന് ശേഷമാണ് റുഖിയ്യയെ മാറ്റിയത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാഞ്ഞിരാല ഷമിനക്ക് റുഖിയ്യ വോട്ട് രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുത്ത ദിവസം വോട്ടിങിന് ഹാജരാകാതിരുന്ന കണ്ണിയന്‍ റുഖിയ്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും, തെറ്റുകള്‍ കണ്ടെത്തിയാല്‍ അവരെ മെംബര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനും ഇന്നലെ ചേര്‍ന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; തെരഞ്ഞെടുപ്പ് കൺവൻഷനും കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനവും നടത്തും

Kerala
  •  a month ago
No Image

കെ.ആർ ജയാനന്ദയുടെ സ്ഥാനാർഥിത്വം; മഞ്ചേശ്വരത്ത് സിപിഎമ്മിൽ എതിർപ്പ്, പരാതിയുമായി ഡി.വൈ.എഫ്.ഐ കമ്മിറ്റികൾ

Kerala
  •  a month ago
No Image

അടുക്കള യുദ്ധം; പ്രകൃതിവാതക വിതരണം നിയന്ത്രിക്കാൻ അവശ്യവസ്തു നിയമം ബാധകമാക്കി കേന്ദ്രം, ഗാർഹിക, ഗതാഗത ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന

Kerala
  •  a month ago
No Image

എല്‍.ഡി.എഫില്‍ ഇലപൊഴിയും കാലം; അക്കരപ്പച്ചതേടി സി.പി.എം, സി.പി.ഐ നേതാക്കള്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിൽ തീമഴ പെയ്യിച്ച് ഇറാൻ ആക്രമണം; ടെൽ അവീവിലും ജെറുസലേമിലും മിസൈൽ ആക്രമണം 

International
  •  a month ago
No Image

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ചു ദിവസം വരെ ലഭിക്കും

Kuwait
  •  a month ago
No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  a month ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  a month ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  a month ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  a month ago