HOME
DETAILS

ചിന്മയാനന്ദിനെതിരായ ലൈംഗിക ആരോപണം: പെണ്‍കുട്ടിയെ പഠിക്കാനുപദേശിച്ച് സുപ്രിംകോടതി

  
backup
September 04, 2019 | 8:48 PM

sexual-assault-case-against-chinmayananda

 

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരേ ലൈംഗികപീഡന ആരോപണം ഉന്നയിച്ച നിയമവിദ്യാര്‍ഥിനിയോട് പഠിക്കാനുപദേശിച്ച് സുപ്രിംകോടതി. വിദ്യാഭ്യാസം വളരെ പ്രധാനമുള്ള കാര്യമാണെന്നും അതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കണമെന്നും പെണ്‍കുട്ടിയോട് സുപ്രിംകോടതിയിലെ വനിതാ ജഡ്ജി ജസ്റ്റിസ് ഭാനുമതി പറഞ്ഞു. ബി.ജെ.പി നേതാവിനെതിരേ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ കാണാതായതോടെ സുപ്രിംകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് വനിതാ ജഡ്ജിയുടെ ഉപദേശം. ചിന്മയാനന്ദ് ഡയരക്ടറായ എസ്.എസ് കോളജിലെ എല്‍.എല്‍.എം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ മറ്റൊരു കോളജിലേക്ക് മാറ്റാന്‍ കഴിഞ്ഞദിവസം സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. കുട്ടിക്കും സഹോദരനും മറ്റൊരു കോളജില്‍ പ്രവേശനം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത് ബാനര്‍ജിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ കേസ് പരിഗണിക്കവെ പെണ്‍കുട്ടിക്ക് പ്രവേശനവും ഹോസ്റ്റലും ശരിയായെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് ഭാനുമതിയുടെ ഉപദേശം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.
കഴിഞ്ഞയാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത വിഡിയോയിലൂടെയായിരുന്നു ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ചിന്മയാനന്ദിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  3 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  3 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  3 days ago
No Image

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് പരാതി

Kerala
  •  3 days ago
No Image

വിസ്മരിക്കപ്പെടരുത് ക്രൂരത..! ​ഗ്രഹാം സ്റ്റെയിൻ കൊലപാതകത്തിൽ അവസാന പ്രതിയും പുറത്തേക്ക്; 27 വർഷങ്ങൾക്ക് മുൻപ് ആ രാത്രിയിൽ സംഭവിച്ചത് 

National
  •  3 days ago
No Image

പ്രിയദര്‍ശിനി എത്തിയിട്ട് ഒരുമാസം; സൗജന്യയാത്ര സൂപ്പര്‍ഹിറ്റ്...പക്ഷേ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല

Kerala
  •  3 days ago
No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  3 days ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  3 days ago
No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  3 days ago
No Image

തെരുവ് പശുക്കള്‍ക്ക് സൊമാറ്റോ ആപ്പുവഴി ചപ്പാത്തി ഓര്‍ഡര്‍ ചെയ്ത് യുവതി; പണം വാങ്ങാതെ ഡെലിവറി പങ്കാളിയുടെ കരുതല്‍

National
  •  3 days ago