അഭയ കേസ്: ഒരു സാക്ഷി കൂടി കൂറുമാറി
തിരുവനന്തപുരം: അഭയ കേസില്‍ ഒരു സാക്ഷികൂടി വിചാരണക്കിടെ കൂറുമാറി. കേസിലെ 21 ാം സാക്ഷി നിഷാ റാണിയാണ് ഇന്നലെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ മൊഴി തിരുത്തിപ്പറഞ്ഞത്. അഭയ കൊല്ലപ്പെട്ട ദിവസം കേസിലെ രണ്ടാംപ്രതിയായ സിസ്റ്റര്‍ സെഫിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നുവെന്നും അവര്‍ ദേഷ്യത്തിലാണ് ഇടപെട്ടതെന്നുമുള്ള മൊഴിയാണ് അവര്‍ തിരുത്തിയത്. അവരില്‍ പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും കണ്ടില്ലെന്നാണ് ഇന്നലെ നല്‍കിയ മൊഴി. പ്രാര്‍ഥനക്കായി വൈദികര്‍ മഠത്തില്‍ പലപ്പോഴും വരാറുണ്ടായിരുന്നെന്ന മൊഴിയും നിഷ തിരുത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം മൂന്നായി. കേസിലെ നാലാം സാക്ഷിയായ സഞ്ജു പി.മാത്യു, 50 ാം സാക്ഷി സിസ്റ്റര്‍ അനുപമ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിചാരണക്കിടെ കൂറുമാറിയിരുന്നു.
അതിനിടെ കേസിലെ അഞ്ചാംസാക്ഷിയായ ഷമീര്‍ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ മറ്റൊരു സാക്ഷിയായ രാജു കോണ്‍വെന്റില്‍ നിന്നും മോഷ്ടിച്ച ചെമ്പ് താനാണ് വാങ്ങിയതെന്നും രാജുവിനെക്കൊണ്ട് അഭയയുടെ കൊലപാതകക്കുറ്റം ഏറ്റെടുപ്പിക്കുന്നതിന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നതായും ഷമീര്‍ കോടതിയില്‍ പറഞ്ഞു. രാജുവും കഴിഞ്ഞ ദിവസം നിര്‍ണായക മൊഴി കോടതിയില്‍ നല്‍കിയിരുന്നു.
വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച റിട്ട.പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ നെടുമ്പാശേരിയില്‍ പിടിയില്‍
നെടുമ്പാശേരി: വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച റിട്ട.പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശിയും പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുമായി വിരമിച്ച കുട്ടന്‍ പിള്ള ശ്രീധരന്‍ നായര്‍ ആണ് പിടിയിലായത്. ഇന്നലെ രാവിലെ മലിന്‍ഡോ എയര്‍ വിമാനത്തില്‍ നിന്നും ക്വലാലംപൂര്‍ വഴി ആസ്‌ത്രേലിയയിലേക്ക് പോകാനെത്തിയ ഇയാളില്‍ നിന്നും 20.5 ലക്ഷം രൂപ വില വരുന്ന യു.എസ് ഡോളര്‍ ആണ് പിടിച്ചെടുത്തത്.
സുരക്ഷാ പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്. ചെക്ക് ഇന്‍ ബാഗേജിലാണ് ഇയാള്‍ കറന്‍സി ഒളിപ്പിച്ചിരുന്നത്.
ഇതിനു മുന്‍പ് പ്രതി നാല് തവണ ആസ്‌ത്രേലിയന്‍ യാത്ര നടത്തിയിട്ടുള്ളതായി പാസ്‌പോര്‍ട്ട് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്തിനു വേണ്ടിയാണ് ഇയാള്‍ കറന്‍സി വിദേശേത്തക്ക് കടത്തുന്നത് എന്നത് സംബന്ധിച്ച് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
ചൊവ്വാഴ്ചയും വിദേശത്തക്ക് കടത്താന്‍ ശ്രമിച്ച 12 ലക്ഷം രൂപയുടെ യു.എസ് ഡോളര്‍ നെടുമ്പാശേരിയില്‍ പിടികൂടിയിരുന്നു. മാലിയിലേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സികളുമായി ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."