HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്ക് യാത്രായിളവ് നല്‍കണമെന്ന് ഹൈക്കോടതി
backup
June 10 2017 | 23:06 PM
കൊച്ചി: കെ.എസ്.ആര്.ടി.സി നിലവില്‍ കണ്സെഷന് കാര്‍ഡ് വിതരണം ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്രായിളവ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്വാശ്രയ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യാത്രാനിരക്കില്‍ കണ്സെഷന് നല്‍കാനാവില്ലെന്ന കെ.എസ്.ആര്.ടി.സിയുടെ തീരുമാനത്തിനെതിരേ എം.എസ്.എഫ് നല്കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ഹരജിയില്‍ കെ.എസ്.ആര്.ടി.സി വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി 14ന് ഹരജി വീണ്ടും പരിഗണിക്കും.
വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി സ്വാശ്രയ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെ.എസ്.ആര്.ടി.സി മെമ്മോറാണ്ടം നല്‍കിയിരുന്നു. ഈ തീരുമാനം വിവേചനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എസ്.എഫ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."