HOME
DETAILS
MAL
ജില്ലാ പ്രസിഡന്റുമാര്‍: പിന്നോക്ക- ദലിത് വിഭാഗത്തില്പ്പെട്ടവരില്ലെങ്കില് പരിശോധിക്കും- കുമ്മനം
backup
June 10 2017 | 23:06 PM
കൊല്ലം: സംസ്ഥാനത്ത് ബി.ജെ.പിയുടെ 14 ജില്ലാ പ്രസിഡന്റുമാരില്‍ പിന്നോക്ക-ദലിത് വിഭാഗത്തില്‍നിന്ന് ആരുമില്ലെങ്കില്‍ പരിശോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കുന്നതിന് ബി.ജെ.പി സംസ്ഥാന ഘടകത്തിന് പൂര്‍ണ യോജിപ്പാണ്.
ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയാണ് സര്‍വകലാശാലക്ക് ഗുരുവിന്റെ പേര് നല്‍കുന്നതിന് തടസമായത്. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഡല്‍ഹിയിലെത്തിയാല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയതാണ്. വെള്ളാപ്പള്ളിയുമായി അഭിപ്രായവ്യത്യാസമില്ല. കേരളത്തില്‍ കന്നുകാലി കശാപ്പ് നിരോധിച്ചിട്ടില്ലെന്നും ബീഫ് കഴിക്കുന്നതില്‍ വിലക്കില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."