വലിയപറമ്പ പഞ്ചായത്ത്: അനധികൃത റിസോര്‍ട്ടുകള്‍; ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി
തൃക്കരിപ്പൂര്‍: തീരദേശ നിയമം ലംഘിച്ചും അനുമതിയില്ലാതെയും പ്രവൃത്തിക്കുന്ന വലിയപറമ്പ പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ അനധികൃതമായി അനധികൃത റിസോട്ടുകള്‍ പ്രവൃത്തിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വലിയപറമ്പിലെ തയ്യില്‍ സൗത്ത് കടപ്പുറം, തൃക്കരിപ്പൂര്‍ കടപ്പുറം, പടന്നക്കടപ്പുറം, കന്നുവീട് കടപ്പുറം, ഇടയിലെക്കാട് എന്നീ പ്രദേങ്ങളില്‍ ഉദ്യോഗസ്ഥ സംഘം വിവിധ യൂനിറ്റുകളായി പരിശോധന നടത്തിയത്.
പരിശോധനയുടെ വിവരം നേരത്തെ അറിഞ്ഞതിനെ തുടര്‍ന്ന് ചില റിസോര്‍ട്ടുകള്‍ അടച്ചിട്ട് ഉടമകള്‍ സ്ഥലം വിട്ടിരുന്നു. ചുറ്റുമതിലിനു പുറത്തുനിന്നു റിസോര്‍ട്ടുകള്‍ അളന്നു തിട്ടപ്പെടുത്തിയാണ് സംഘം വിവരങ്ങള്‍ ശേഖരിച്ചത്. തീരദേശ പരിപാലന നിയമം പാലിക്കാതെ പ്രവൃത്തിക്കുന്ന റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടണമെന്ന പല തവണ പഞ്ചായത്ത് നോട്ടിസ് അയച്ചെങ്കിലും ഫലമുണ്ടായില്ല.
സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച തദ്ദേശിയരായ പലര്‍ക്കും തീരദേശ നിയമം കാരണം അനുമതി ലഭിക്കാത്ത അവസ്ഥയിലാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുപതോളം അനധികൃത റിസോര്‍ട്ടുകള്‍ പ്രവൃത്തിക്കുന്നത്. തീരദേശ നിയമമനുസരിച്ച് പഴയ കെട്ടിടം നിലവിലെ അളവില്‍നിന്നു വികസിപ്പിക്കാതെ അറ്റകുറ്റ പ്രവൃത്തി നടത്താന്‍ തദ്ദേശിയരായവര്‍ക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ പഴയ കെട്ടിടങ്ങള്‍ വന്‍ തുകകള്‍ നല്‍കി പുറത്തു നിന്നുള്ളവര്‍ കൈക്കലാക്കി വന്‍കിട കെട്ടിടങ്ങളാക്കി മാറ്റിയാണ് റിസോര്‍ട്ടുകളായി പ്രവൃത്തിക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ വലിയപറമ്പ പഞ്ചായത്ത് വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടം നടത്താനുള്ള സാധ്യതതകള്‍ ചില തല്‍പര കക്ഷികള്‍ ഇല്ലായ്മ ചെയ്യുകയാണെ ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."