ഫാസിസത്തിനെതിരേ ഒന്നിക്കണം
ഒരു പാര്‍ട്ടിയുടെ ഓഫിസില്‍ കയറി, പാര്‍ട്ടി നേതാവിനെ ആക്രമിക്കാന്‍ മാത്രം ഫാസിസ്റ്റ് ഭീകരത വളര്‍ന്നിരിക്കുന്നു. 50 വര്‍ഷത്തോളം രാജ്യം കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഡല്‍ഹിയില്‍ താരതമ്യേന ശക്തിയില്ലാത്ത പാര്‍ട്ടിയായ സി.പി.എമ്മിന് ആശങ്ക ഉണ്ടായിരുന്നില്ല. ആ കാലഘട്ടത്തില്‍ ഇത്തരം രാഷ്ട്രീയ നീചപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
സംഘ്പരിവാര്‍ ശക്തികളെ ശത്രുവായി കാണാന്‍ കേരളത്തിലെ ചില സി.പി.എം കരങ്ങള്‍ കാണിക്കുന്ന വിരസത പറയാതെ വയ്യ. ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കേസുകള്‍ കേവലം നിസാരവല്‍ക്കരിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ വിരലുകള്‍ ഉയര്‍ത്താന്‍ മുഖ്യമന്ത്രി
മടി കാണിക്കുന്നത് വാസ്തവമാണ്.
ഫാസിസത്തെ എന്തു വിലകൊടുത്തും ചെറുക്കേണ്ട കാലത്ത് കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ യെച്ചൂരിയെ പാര്‍ലമെന്റിലേക്കയക്കാതിരുന്ന പൊളിറ്റ്ബ്യുറോ തീരുമാനം അബദ്ധമാണ്. യെച്ചൂരിയെപ്പോലുള്ള നേതാവിനെതിരേ നടന്ന കൈയേറ്റം പൊറുക്കാനാവില്ലാ. ഫാസിസത്തിലേക്ക് അധപ്പതിക്കുന്നത് തടയാന്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഒന്നിച്ചുനിന്നേ മതിയാകൂ. അതോടൊപ്പം ഫാസിസ്റ്റ് അജണ്ടകളെ രഹസ്യമായി താലോലിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ തിരുത്താന്‍ തയ്യാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."