കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണു; ആളപായമില്ല
പാനൂര്‍: ടൗണിലെ മൂന്നുനില കെട്ടിടത്തില്‍ നിന്നു കോണ്‍ക്രീറ്റ് അടര്‍ന്ന് റോഡിലേക്ക് പതിച്ചു. നടപ്പാതയില്‍ യാത്രക്കാരില്ലാത്തതിനാല്‍ ആര്‍ക്കും പരുക്കില്ല.
സംഭവത്തിന് ശേഷം കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു. ഹൈസ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തിന്റെ മുകള്‍നിലയിലെ കൈവരിയുടെ കോണ്‍ക്രീറ്റ് പാളികളാണ് അടര്‍ന്ന് റോഡിലേക്കു പതിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
വ്യാപാരി വ്യവസായി സമിതി ഏരിയാകമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. മെഡിക്കല്‍ ഷോപ്പ്, ഫാന്‍സി ഷോപ്പ്, സ്റ്റാര്‍ വീഡിയോസ് എന്നീ സ്ഥാപനങ്ങളാണു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് ഈ സ്ഥാപനങ്ങള്‍ അടച്ചിരിക്കുകയാണ്. കളരിയുള്ളതില്‍ മഹമൂദിന്റെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടം. കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നതിനെ തുടര്‍ന്ന് ഇതുവഴി കടന്നു പോകുന്നവര്‍ക്കു വ്യാപാരികളും മറ്റും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."