അടിസ്ഥാന സൗകര്യമില്ലാതെ മാടായി വില്ലേജ് ഓഫിസ്
പഴയങ്ങാടി: അടിസ്ഥാന സൗകര്യത്തില്‍ വികസനം കൊതിച്ച് മാടായി വില്ലേജ് ഓഫിസ്. മാടായി പഞ്ചായത്തിലെ മുഴുവന്‍ നികുതിദായകരും മാടായി വില്ലേജില്‍ കരം അടക്കുമ്പോള്‍ മാടായി വില്ലേജ് ഓഫിസിന്റെ നികുതി അടക്കുന്നത് ഏഴോം പഞ്ചായത്തിലാണ്. മാടായി വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്നത് ഏഴോം പഞ്ചായത്ത് പരിധിയിലാണ്.
പയ്യന്നൂര്‍ താലൂക്കിലെ മികച്ചുനില്‍ക്കുന്ന അഞ്ച് വില്ലേജ് ഓഫിസില്‍ ഒന്ന് മാടായി വില്ലേജാണ്. ഒരു വില്ലേജ് ഓഫിസറും ഒരു സ്പെഷല്‍ വില്ലേജ് ഓഫിസറും അസിസ്റ്റന്റ്, രണ്ട് ഫീല്‍ഡ് സ്റ്റാഫ് എന്നിവരുമാണ് ഇവിടെയുള്ളത്.
മാസത്തില്‍ ആയിരത്തോളം സര്‍ട്ടിഫിക്കറ്റുകളും ആയിരത്തിലധികം നികുതി റസിപ്റ്റും ഏറ്റവും കൂടുതല്‍ ലക്ഷ്വറി ടാക്സും പിരിച്ചുനല്‍കുന്ന ഈ വില്ലേജ് ഓഫിസില്‍ മതിയായ കംപ്യൂട്ടുകളോ പ്രിന്ററോ ഇല്ല. കൂടാതെ വൈദ്യുതി ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ ഇന്‍വര്‍ട്ടര്‍, ജനറേറ്റര്‍ എന്നിവയുമില്ല. ദിനേന വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്ക് കാത്തിരിക്കാന്‍ വേണ്ട സൗകര്യം പോലും ഇവിടെയില്ല. സ്വന്തമായി വാഹനമില്ലാത്തതിനാല്‍ ഫീല്‍ഡ് പ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥര്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വില്ലേജ് ഓഫിസില്‍ എത്തുക എന്നത് സാഹസികമായ കാര്യമാണ്.
റോഡില്‍ നിന്നും ചെങ്കുത്തായ വഴിയിലൂടെ നടന്നുവേണം വില്ലേജ് ഓഫിസിലെത്താന്‍. സ്വകാര്യ വ്യക്തിയുടെ സ്ഥലമായതിനാല്‍ റോഡ് സൗകര്യവും മെച്ചപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇതുകാരണം വില്ലേജ് ഓഫിസിലെത്തുന്ന പൊതുജനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."