സാമ്പത്തിക അഴിമതി; നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്‍് ജാസ്മിന്‍ ഷാ അടക്കം നാലു പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് ജീവനക്കാരന്‍ ജിത്തു പി.ഡി എന്നിവര്‍ക്കെതിരെയും ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നാലു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ പേരുമാറ്റി സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും നോട്ടീസില്‍ പറയുന്നു. കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്. ഇവര്‍ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.
കേസില്‍ ഏറെ നാളായി അന്വേഷണം നടക്കുകയാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി അടക്കം അതൃപ്തി അറിയിക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് കേസിലെ പരാതിക്കാരന്‍. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യു.എന്‍.എ ഫണ്ടില്‍ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂര്‍ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായുമാണ് ഭാരവാഹികളുടെ വാദം.
look out notice against United nurses association leaders, including jasmin
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."