ഇടതുപക്ഷ ബുദ്ധിജീവികള്‍ പൊട്ടന്മാരെന്ന് സി.എന്‍ ജയദേവന്‍
തൃശൂര്‍: സാമൂഹിക മാധ്യമത്തില്‍ തനിക്കെതിരായി വിമര്‍ശന പോസ്റ്റിടുന്ന ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ പൊട്ടന്മാരാണെന്ന് സി.എന്‍ ജയദേവന്‍ എം.പി. തൃശൂരില്‍ ശ്രീനാരായണ ക്ലബിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പ്രവര്‍ത്തിക്കേണ്ട കാലമല്ല ഇതെന്ന ജയദേവന്റെ പ്രസ്താവനക്കെതിരേ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിമര്‍ശനങ്ങളെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഗീതാ ഗോപി എം.എല്‍.എയുടെ മകളുടെ വിവാഹം വിവാദമായ പശ്ചാത്തലത്തിലാണ് ജയദേവന്‍ 'കട്ടന്‍ചായ, പരിപ്പുവട' പ്രയോഗം നടത്തിയത്. പരിപ്പുവടയും കട്ടന്‍ചായയും കഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്നതു പോലെ മാറിയ കാലത്ത് സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. ഇതേറ്റു പിടിച്ചാണ് ഇടതുപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരടക്കം ജയദേവനെതിരേ നവമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചത്. തനിക്കെതിരേ പോസ്റ്റിടുന്നവര്‍ കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റാവുകയാണ്. ഇടതുപക്ഷത്തെ സഹായിക്കാനല്ല അവരുടെ ശ്രമം.
കപട സന്യാസിമാരുടെ കാലമാണിത്. എന്നാല്‍, ജനനന്മയ്ക്കായി ഒരു സന്യാസിസമൂഹത്തെ തന്നെ സൃഷ്ടിച്ച നവോത്ഥാനനായകനാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ അനുദിനം അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗുരുവിന്റെ പ്രതിമ പാര്‍ലമെന്റ് വളപ്പില്‍ സ്ഥാപിക്കണമെന്ന് ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ് ആവശ്യമുന്നയിച്ചപ്പോള്‍ പല അംഗങ്ങളും അത്ഭുതപ്പെട്ടു.
മറ്റുള്ളവരിലും ഗുരുവിന്റെ സ്വാധീനം എത്രയുണ്ടെന്നതിനു തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡന്റ് ടി.ആര്‍ രഞ്ജു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."