HOME
DETAILS

സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി അക്കേഷ്യ നട്ടത് നാട്ടുകാര്‍ തടഞ്ഞു

  
backup
June 10 2017 | 23:06 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%95%e0%b4%be%e0%b4%b1

 

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം കാറ്റില്‍ പറത്തി വനം വകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അക്കേഷ്യ മരങ്ങള്‍ നട്ടത് നാട്ടുകാര്‍ തടഞ്ഞു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ പേപ്പാറയിലും പാലോട് റെയ്ഞ്ച് മേഖലയിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന അക്കേഷ്യ മരങ്ങള്‍ നട്ടുവരികയായിരുന്നു. എന്നാല്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ മരംനടല്‍ നിര്‍ത്തിവച്ചു. സംഭവം വിവാദമായതോടെ ഇവിടെ അക്കേഷ്യ മരങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്ന് മന്ത്രി കെ. രാജു നിര്‍ദേശം നല്‍കി.
ഹെക്ടര്‍ കണക്കിന് ജനവാസ കേന്ദ്രങ്ങളിലാണ് അക്കേഷ്യ മരങ്ങള്‍ വനം വകുപ്പ് നട്ടു പിടിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയോടെ സംഘടിച്ചെത്തിയ പ്രദേശവാസികള്‍ മരം നടുന്നത് തടഞ്ഞു. നട്ട മരങ്ങള്‍ പിഴുതെറിയുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥരും സ്ഥലവാസികളും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
അതേസമയം തന്റെ അറിവോടെയല്ല ഉദ്യോഗസ്ഥരുടെ നടപടിയെന്ന് മന്ത്രി കെ. രാജു പ്രതികരിച്ചു. മരം നട്ടതുമായി ബന്ധപ്പെട്ട ആക്ഷേപം പരിശോധിക്കും. ജനവാസകേന്ദ്രങ്ങളില്‍ അക്കേഷ്യ പോലുള്ള മരങ്ങള്‍ നടുന്നത് സര്‍ക്കാര്‍ നയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്ന അക്കേഷ്യ, യുക്കാലിപ്‌സ്, ഗ്രാന്‍ഡിസ് തുടങ്ങിയ മരങ്ങള്‍ വച്ചു പിടിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇത്തരം മരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം മറികടന്നാണ് വനംവകുപ്പ് വീണ്ടും മരങ്ങള്‍ നട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago