HOME
DETAILS
MAL
കൊല്ലങ്കോട് ബസ്സ്റ്റാന്റ്: ഇഴജന്തുക്കളുടെ വിഹാര കേന്ദ്രം
backup
October 26 2018 | 09:10 AM
കൊല്ലങ്കോട്: കൊല്ലങ്കോട് ബസ്സ്റ്റാന്റ് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി. കാടുമൂടി കിടക്കുന്ന ബസ്്സ്റ്റാന്റും പരിസരവും ശുചീകരിക്കുവാന്‍ നടപടിയെടുക്കണമെന്ന് ബസ്സ്റ്റാന്റ് കോപ്ലക്സിലെ വ്യാപാരികള്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
ബസുകള്‍ നിര്‍ത്തിയിടുന്നതിനു പുറകില്‍ വളര്‍ന്നു നില്ക്കുന്ന പുല്‍ക്കാടുകളില്‍ നിന്നും വിഷപാമ്പുകള്‍ ഉള്‍പ്പെടെ യുള്ളവ യാത്രക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്നതും പതിവായി മാറിയിട്ടുണ്ട്. കാടുപിടിച്ച ബസ്സ്റ്റാന്റ് ഗ്രൗണ്ടിലും മുന്നിലുമുള്ള പുല്‍ക്കാടുകള്‍ വെട്ടിമാറ്റണമെന്നും പ്രവര്‍ത്തനം ആരംഭിക്കാത്ത പമ്പ് ഹൗസ് പ്രവര്ത്തിപ്പിച്ച്കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."