HOME
DETAILS

പുത്തുമലയിലെ ദുരന്ത കാരണം പ്രകൃതിയെ നശിപ്പിച്ചതുകൊണ്ടെന്ന് മാധവ് ഗാഡ്ഗില്‍: തന്റെ റിപ്പോര്‍ട്ട് സാധാരണക്കാരനെ ഒരുതരത്തിലും ബാധിക്കുന്നതല്ലെന്നും ഗാഡ്ഗില്‍

  
backup
September 05 2019 | 14:09 PM

madhavu-gadgil-puthumala-issue

കല്‍പ്പറ്റ: ചെങ്കുത്തായ പ്രദേശത്തെ സ്വാഭാവികമായ പ്രകൃതിയെ നശിപ്പിച്ചതാണ് വയനാട് പുത്തുമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തിന് കാരണമെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍. പുത്തുമലയില്‍ സംഭവിച്ചത് സാധാരണ മണ്ണിടിച്ചിലല്ല, മറിച്ച് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ടിനെ തള്ളി മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

പശ്ചിമഘട്ടത്തെ ഇത്തരത്തില്‍ തകര്‍ത്തതിനു പിന്നില്‍ കുത്തക മുതലാളിമാരാണെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍. കല്‍പ്പറ്റയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്തിയ പശ്ചിമഘട്ട സംരക്ഷണവും വയനാടിന്റെ ഭാവിയും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് മുളകള്‍ കൊണ്ട് സമ്പന്നമായിരുന്നു പശ്ചിമഘട്ട മേഖല. എന്നാല്‍ ഇന്നു മുളകള്‍ കാണാനേയില്ല. ഇതിനു കാരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുത്തക മുതലാളിമാരുടെ പണം കൊയ്യുക എന്ന ലക്ഷ്യത്തിനു വേണ്ടി മാത്രം മുളംകാടുകളെ കൊന്നതായിരുന്നു.
നിങ്ങള്‍ മുളകള്‍ ഇത്തരത്തില്‍ വെട്ടിക്കൊണ്ടുപോയാല്‍ പശ്ചിമഘട്ടമെങ്ങനെ നിലനില്‍ക്കുമെന്നായിരുന്നു ഞാന്‍ അവരോട് ചോദിച്ചത്. അവരില്‍ നിന്ന് ലഭിച്ച മറുപടി ഞെട്ടിച്ചു. ഞങ്ങള്‍ ലക്ഷമിടുന്നത് പരിസ്ഥിതിയുടെ ഉന്നമനമല്ല, പണം മാത്രമാണെന്നായിരുന്നു ഇവരുടെ ഭാഷ്യം.
ഒപ്പം മുള കഴിഞ്ഞാല്‍ ഞങ്ങള്‍ അടുത്ത ഉല്‍പന്നത്തിലേക്ക് കടക്കുമെന്നും അന്നുതന്നെ അവര്‍ പറഞ്ഞിരുന്നു. അവരതു നടപ്പാക്കിയപ്പോള്‍ സര്‍ക്കാരുകള്‍ അഴിമതിക്കും മറ്റുമായി അവരുടെ കൂടെ നിന്നു. ഇതുകൊണ്ടു അവര്‍ക്ക് ലാഭമല്ലാതെ നഷ്ടങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ പരിസ്ഥിതി നിലനിന്നാലെ തങ്ങള്‍ക്കു നിലനില്‍പുള്ളൂ എന്നു മനസിലാക്കി പരിസ്ഥിതിയെ സംരക്ഷിച്ച് പോന്ന സാധാരണക്കാരായ ജനങ്ങളാണ് ഇവര്‍ ഉണ്ടാക്കി വച്ച ഭവിഷത്തുകളുടെ കെടുതികള്‍ അനുഭവിക്കേണ്ടി വന്നത്.

നമ്മള്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ തേടിയെത്തുമെന്ന് ഗാഡ്ഗില്‍ ഓര്‍മിപ്പിച്ചു.
താന്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എല്ലാ ഭാഷകളിലും ലഭ്യമാണ്. ആ റിപ്പോര്‍ട്ട് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രം നടപ്പില്‍ വരുത്തണമെന്നായിരുന്നു തന്റെ ആവശ്യം. നിര്‍ഭാഗ്യവശാല്‍ അത്തരത്തില്‍ ഒന്നു നടന്നില്ല. അതുകൊണ്ടാണ് റിപ്പോര്‍ട്ട് വായിക്കുക പോലും ചെയ്യാതെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാധാരണക്കാരനെ ഒരുതരത്തിലും ബാധിക്കുന്ന റിപ്പോര്‍ട്ടല്ല താന്‍ സമര്‍പ്പിച്ചത്. മാത്രമല്ല അവര്‍ക്ക് റിപ്പോര്‍ട്ട് കൊണ്ട് കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുമായിരുന്നെന്നും ഗാഡ്ഗില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago