HOME
DETAILS

മെഡി.കോളജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നു, നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ സമരമെന്ന് പി.ജി വിദ്യാര്‍ഥികള്‍

  
backup
September 05 2019 | 16:09 PM

medical-doctors-age-issue

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ആലോചന. വിരമിക്കല്‍ പ്രായം അറുപത്തി രണ്ടില്‍ നിന്ന് അറുപത്തഞ്ച് വയസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം വന്നെങ്കിലും ചര്‍ച്ച ചെയ്യേണ്ട എന്നും നയപരമായ തീരുമാനമായതിനാല്‍ എല്‍.ഡി.എഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷം പരിഗണിച്ചാല്‍ ചെയ്താല്‍ മതിയെന്നും തീരുമാനിച്ചതായാണ് വിവരം.

നേരത്തെ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ധന വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. ധന വകുപ്പ് ഫയല്‍ മന്ത്രിസഭാ യോഗത്തിലേയ്ക്ക് വിടുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2017ലാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം അറുപതില്‍ നിന്ന് അറുപത്തിരണ്ട് ആക്കി ഉയര്‍ത്തിയത്. വിദഗ്ധരായ ഡോക്ടര്‍മാര്‍ പലരും വിരമിക്കുന്നത് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സേവനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ ചെയ്തത്.

മുതിര്‍ന്ന പല ഡോക്ടര്‍മാരും വിരമിച്ചാല്‍ പി.ജി കോഴ്‌സുകളെ അത് ബാധിക്കുമെന്നും സീറ്റുകള്‍ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് പറയുന്നത്. എന്‍ട്രി കേഡറിലെ നിയമനങ്ങള്‍ പലതും വൈകുന്നതും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കാന്‍ കാരണമായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നതാണ് ഉചിതമെന്ന അഭിപ്രായം സര്‍ക്കാരിനുണ്ട്.
അതേസമയം, വളരെ ചുരുക്കം ചില ഡോക്ടര്‍മാര്‍ക്കുവേണ്ടിയാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നീക്കം നടക്കുന്നതെന്നും പുതിയ നിയമനങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും മെഡിക്കല്‍ പി.ജി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്ന നടപടിയുമായി മുന്നോട്ട് പോയാല്‍ ഒ.പി ബഹിഷ്‌കരിച്ചു കൊണ്ട് ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നാണ് പി.ജി വിദ്യാര്‍ഥികളുടെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago