ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഏതു വിധേനയും നിയമപ്രാബല്യം നല്‍കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഏകീകരിച്ച നടപടികള്‍ക്ക് അടക്കം നിയമപ്രാബല്യം ഉറപ്പാക്കി കേസുകള്‍ മറികടക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ചുള്ള പല സുപ്രധാന തീരുമാനങ്ങളും സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഏകീകരിച്ചു. ഇവയെല്ലാം ഡി.ജി.ഇ എന്ന തസ്തികയ്ക്ക് കീഴിലാക്കി. ഡി.പി.ഐ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, വൊക്കേഷനല്‍ എജ്യുക്കേഷനല്‍ ഡയറക്ടര്‍ എന്നീ തസ്തികകള്‍ക്ക് പകരമാണ്. ഡി.ജി.ഇ ഹെഡ് മാസ്റ്റര്‍ തസ്തിക വൈസ് പ്രിന്‍സിപ്പല്‍ എന്നാക്കി. മാറ്റങ്ങള്‍ക്കായി കെ.ഇ.ആര്‍ റൂളില്‍ ഭേദഗതി ചെയ്ത് ജൂലൈയില്‍ വിജ്ഞാപനം ഇറക്കിയിരുന്നു.
ഇതിനെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകളും ചില സ്‌കൂള്‍ മാനേജ്‌മെന്റുകളും ഹൈക്കോടതിയെ സമീപിച്ചു. നിയമം ഭേദഗതി ചെയ്യാതെയുള്ള മാറ്റങ്ങളുടെ സാധുതയാണ് ഇവരെല്ലാം ചോദ്യം ചെയ്യുന്നത്. ഇതിനെതിരേ നിയമപ്രാബല്യം ഉറപ്പാക്കാനാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ ഗവര്‍ണര്‍ ആദ്യം ഒപ്പിടുന്ന ഓര്‍ഡിനന്‍സും ഇതായിരിക്കാനാണ് സാധ്യത. നാളെ തന്നെ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് കൈമാറും. അതേസമയം, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ സമരം തുടരുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."