യു.എന്‍.എ സാമ്പത്തികതട്ടിപ്പ്: ജാസ്മിന് ഷാ അടക്കം നാല് പ്രതികള്‍ക്കെതിരേ ലുക്കൗട്ട് നോട്ടിസ്
ജാസ്മിന് ഷായുടെ ഭാര്യ ഷബ്നയും പ്രതി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ) ഫണ്ടില്‍ 3.5 കോടിയുടെ ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രതികള്‍ക്കെതിരേ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഒന്നാം പ്രതിയായ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ, രണ്ടാം പ്രതിയായ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിന് ഷായുടെ ഡ്രൈവര്‍ നിധിന് മോഹന്‍, ഓഫിസ് ജീവനക്കാരന് ജിത്തു എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.അതിനിടെ കേസില്‍ ജാസ്മിന് ഷായുടെ ഭാര്യ ഷബ്ന ഉള്‍പ്പെടെ കൂടുതല്‍ പേരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. കേസില്‍ എട്ടാം പ്രതിയായിട്ടാണ് ഷബ്നയെ ഉള്‍പ്പെടുത്തിയത്. സംഘടനയുടെ അക്കൗണ്ടില്‍നിന്ന് 55 ലക്ഷം രൂപ ജാസ്മിന് ഷാ ഷബ്നയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഷബ്നയെയും പ്രതി ചേര്ത്തതത്. ഇപ്പോള്‍ ഷബ്ന ദോഹയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."