രാഹുല്‍ ഈശ്വര്‍ വിഷജന്തു: മന്ത്രി കടകംപള്ളി
കൊച്ചി: പ്രകൃതിദുരന്തം പോലുള്ള അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനായി പൊലിസ് സേനയ്ക്ക് ഹെലികോപ്റ്റര്‍ വാങ്ങുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
പ്രളയകാലത്ത് ഹെലികോപ്റ്റര്‍ ഇല്ലാതിരുന്നത് സേനയുടെ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി തീര്‍ത്തിരുന്നു.
ദുരന്തങ്ങളെ നേരിടാന്‍ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനരംഗത്തെ വിദഗ്ധരുടെ നേതൃത്വത്തില്‍ 15ദിവസത്തെ പരിശീലനമായിരിക്കും നല്‍കുക.
ഒരു പരിശീലനം പോലും ലഭിക്കാത്ത സേനാംഗങ്ങള്‍ പ്രളയകാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലിസുകാര്‍ക്ക് ജലരക്ഷാമെഡല്‍ നല്‍കി ആദരിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയത്തില്‍ മുങ്ങിയ സ്ഥലങ്ങളിലെ പൊലിസ് സ്റ്റേഷനുകളില്‍, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ഒരുടോര്‍ച്ച്‌ലൈറ്റുപോലും ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു.
സംസ്ഥാനത്ത് പ്രകൃതി ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഷനുകളെ തരംതിരിച്ചിട്ടുണ്ട്.
ഇവിടെ ബോട്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളാ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രളയാനന്തര ചിന്തകളും നവകേരള നിര്‍മിതിയും എന്ന വിഷയത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."