സ്‌നേഹപൂര്‍വ്വം എം.എല്‍.എ പദ്ധതി ഉദ്ഘാടനം ഇന്ന്
ചെര്‍പ്പുളശ്ശേരി ; ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ സാമുഹ്യ ഇടപെടലുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവരുടെ പഠനാഭിരുചികള്‍ക്കനുസരിച്ചുളള സാഹചര്യങ്ങളും പിന്തുണയും ഒരുക്കുന്നതിനുമായി നിള (നര്‍ച്ചറിംഗ് ഇന്റലിജന്റ് ഇനീഷേ റ്റീവ് സ്.ആന്റ് ലേണിങ് ആപ്റ്റി റ്റിയൂഡ്) എന്ന പദ്ധതിയുടെ ഉദ്ഘാടനവും എസ്, എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കുമുള്ള പുരസ്‌കാര വിതരണവും സ്‌നേഹപൂര്‍വ്വം എം.എല്‍.എ.പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കണ്ണിയം പുറം പിഷാരടീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് പി.കെ.ശശി എം.എല്‍.എ.വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിയമാ സഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, പരിപാടി ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഐ.എ.എസ് മുഖ്യാതിഥിയാകും. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍എ.ക്ക് പുറമെ എ.ഇ.ഒ.എം ജയരാജ്, പ്രോഗ്രാം കണ്‍വീനര്‍ എം.പി.ഗോവിന്ദ രാജന്‍, ഡയറ്റ് ഫാക്കല്‍ ട്ടി രാജേന്ദ്രന്‍, വ്യാപാരി വ്യവസായി എകോപന സമിതി ജില്ലാ സെക്രട്ടറി കെ.എ.ഹമീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."