HOME
DETAILS

ചിദംബരം: 80 ലോധി എസ്‌റ്റേറ്റില്‍നിന്ന് നമ്പര്‍ 7, തിഹാറിലേക്ക്

  
backup
September 05 2019 | 18:09 PM

%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%82-80-%e0%b4%b2%e0%b5%8b%e0%b4%a7%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 80 ലോധി എസ്‌റ്റേറ്റ് വിലാസത്തില്‍ നിന്ന് പൊടുന്നനെ നമ്പര്‍7, തിഹാര്‍ എന്ന വിലാസത്തിലേക്കുള്ള പി. ചിദംബരത്തിന്റെ മാറ്റം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്ര പുസ്തകത്തിലെ കൂടി മാറ്റമാണ്. ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നത്. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുമ്പോള്‍ അദ്ദേഹത്തിന് ജയിലില്‍ ഇസഡ് കാറ്റഗറി സുരക്ഷയും യൂറോപ്യന്‍ ശൈലിയിലുള്ള ക്ലോസറ്റുള്ള ശുചിമുറിയും കട്ടിലുമുള്ള പ്രത്യേക സെല്ല് ഒരുക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമുള്ള സൗകര്യങ്ങളടങ്ങിയ ജയില്‍മുറിയാണ് ചിദംബരത്തിന് വേണ്ടി തിഹാറില്‍ ഒരുക്കിയത്.
നമ്പര്‍ 7, തിഹാര്‍ എന്ന വിലാസത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി കിടന്ന മുറികൂടിയാണത്. ഇവിടെ പ്രത്യേക സെല്ലിലാവും ചിദംബരം കഴിയുക. സാമ്പത്തിക കുറ്റവാളികള്‍ക്കു പുറമെ സ്ത്രീപീഡകരും കഴിയുന്ന സെല്ലാണ് നമ്പര്‍ 7. ശക്തമായ അടച്ചുറപ്പുള്ള ഏതാനും വാര്‍ഡുകള്‍കൂടി അടങ്ങിയതാണ് നമ്പര്‍ ഏഴ്.
ജയില്‍നിയമപ്രകാരം തറയിലാണ് അന്തേവാസികളുടെ കിടത്തം. പ്രായംകൂടിയ അന്തേവാസികള്‍ക്ക് മരംകൊണ്ട് നിര്‍മിച്ച കട്ടില്‍ ലഭിക്കും. എന്നാല്‍, ഇതില്‍ വിരിപ്പ് ഉണ്ടാവില്ല. 73 കാരനായ ചിദംബരത്തിന് കട്ടില്‍ ലഭിക്കും. ജയിലില്‍ തയാറാക്കിയ ഭക്ഷണം തന്നെയാവും ജുഡീഷ്യല്‍ കസ്റ്റഡി കാലയളവില്‍ ചിദംബരത്തിന് ലഭിക്കുക. നലഞ്ചു ചപ്പാത്തിയും കറിയുമാവും രാത്രി, ഉച്ച സമയത്തെ ഭക്ഷണം. തമിഴ്‌നാട്ടുകാരനായ ചിദംബരം ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടാല്‍ ജയിലധികൃതര്‍ അതും നല്‍കും.
സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരിലൊരാള്‍ കൂടിയായ ചിദംബരത്തിന് കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാക്കിയാല്‍ കൂടുതല്‍ സൗകര്യങ്ങളും ലഭിക്കും. വിചാരണതടവുകാര്‍ക്ക് വീട്ടുകാര്‍ നല്‍കുന്ന വസ്ത്രം ധരിക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago
No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago