നെടുമ്പാശേരി കള്ളനോട്ട് കേസ്: വിധി ഇന്ന്
കൊച്ചി: നെടുമ്പാശേരി കള്ളനോട്ട് കേസില്‍ ഒന്നാംപ്രതി ആബിദ് ചുള്ളിക്കിളവന് കുറ്റക്കാരനാണെന്ന് എന്‍.ഐ.എ പ്രത്യേക കോടതി കണ്ടെത്തി. വിധി ഇന്ന് പറയും. രണ്ടു മുതല്‍ നാലു വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയെന്നാരോപിക്കുന്ന അഞ്ചാംപ്രതി അഫ്താബ് ബട്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
അഫ്താഫ് ബട്കിയെ പിടികൂടാനായി 2007 മുതല്‍ ഇന്റര്‍പോള്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ഒഴിവാക്കിയാണ് കേസില്‍ വിചാരണ നടത്തിയത്. പാകിസ്താനില്‍ നിര്‍മിക്കുന്ന കള്ളനോട്ടുകള്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരേയുള്ള ആരോപണം. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കള്ളനോട്ട് കൈമാറ്റംചെയ്യല്‍, കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഒന്നാംപ്രതിക്കെതിരേ തെളിഞ്ഞത്.
2013 ജനുവരി 26നാണ് നെടുമ്പാശേരി വഴി 9.75 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തിയ കേസില്‍ ബട്കിയുടെ പങ്ക് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയത്. കള്ളനോട്ടുകള്‍ കടത്തിക്കൊണ്ടുവന്ന മലപ്പുറം സ്വദേശി അബ്ദുല്‍ സലാമിനെ അറസ്റ്റ് ചെയ്തതോടെയാണ് ബട്കിയുടെ പങ്ക് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."