പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കെ.പി ഒലി രാജി വെച്ചതിനെ തുടര്‍ന്നാണ് പ്രചണ്ഡ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രധാനമന്ത്രി പദത്തിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന ദിനത്തിലും മറ്റൊരു നാമനിര്‍ദേശവും സമര്പ്പിക്കപെടാത്തതിനെ തുടര്‍ന്നാണ് പ്രചണ്ഡയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
ഒരാള്‍ മാത്രമേ മത്സരരംഗത്തുണ്ടായിരുന്നതെങ്കിലും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നിരുന്നു. 595 അംഗ പാര്‍ലമെന്റില്‍ വോട്ട് രേഖപ്പെടുത്തിയ 573 പേരില്‍ 363 പേരുടെ പിന്തുണയോടെയാണ് പ്രചണ്ഡ വിജയിച്ചത്. നേപ്പാളിന്റെ 24 ാമത്തെ പ്രധാനമന്ത്രിയാണ് 61 കാരനായ പ്രചണ്ഡ.
ഇത് രണ്ടാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 2009 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പ്രധാനമന്ത്രിയായി എന്നാല്‍ 9 മാസങ്ങള്‍ക്ക് ശേഷം രാജിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."