HOME
DETAILS

കര്‍ഷകരുടെ കുടുംബം നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി ശിവരാജ് ചൗഹാന്‍

  
backup
June 11, 2017 | 6:09 AM

shivraj-chouhan

ഭോപ്പാല്‍: പ്രക്ഷോഭത്തിനിടെ പൊലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ തന്നോട് നിരാഹാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.  കഴിഞ്ഞ ദിവസം രാത്രിയാണ് കൊല്ലപ്പെട്ട ആറു പേരില്‍ നാലു പേരുടെ കുടുംബങ്ങള്‍ ചൗഹാനെ സന്ദര്‍ശിച്ചത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയതായി അദ്ദേഹം പറഞ്ഞു. തന്നോട് അവരുടെ ഗ്രാമം സന്ദര്‍ശിക്കാനാണ് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്. തങ്ങള്‍ക്ക് ചെയ്യാനാവുന്നതെല്ലാം കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്് വേണ്ടി ചെയ്യും- ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തങ്ങളുടേതു കൂടിയാണെന്നും നിരാഹാരമിരിക്കുന്ന ഭോപാലിലെ ദസറ മൈതാനത്ത് ചൗഹാന്‍ പറഞ്ഞു.

രണ്ടു ദിവസം മുമ്പാണ്  മധ്യപ്രദേശില്‍ സമാധാനം കൊണ്ടുവരാനെന്നു പറഞ്ഞ്  ശിവരാജ് സിംഗ് ചൗഹാന്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  a day ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  a day ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  a day ago
No Image

റാസൽഖൈമ കൂട്ടക്കൊലപാതകം: മൂന്ന് സ്ത്രീകളെ വെടിവെച്ചുകൊന്ന പ്രതിക്ക് വധശിക്ഷ; കൂട്ടുപ്രതിയായ മകന് തടവും പിഴയും

uae
  •  a day ago
No Image

സ്പാനിഷ് കോട്ട കാക്കാൻ ഈ 19-കാരൻ മതി; മാൾഡീനിയുടെ റെക്കോർഡ് തകർത്ത് അത്ഭുത ബാലൻ!

Football
  •  a day ago
No Image

കള്ളാടിയില്‍ അപകടാവസ്ഥയില്ല; സ്ഥലം സന്ദര്‍ശിച്ച് വിദഗ്ധ സംഘം

Kerala
  •  a day ago
No Image

ഒറ്റ ഗോളകലെ എംബാപ്പെ, രണ്ടെണ്ണമടിച്ചാൽ സിംഹാസനം; ലോകകപ്പിലെ മഹാ റെക്കോർഡിനരികെ ലയണൽ മെസി

Football
  •  a day ago
No Image

അൽഹിന്ദിന്റെ ടെൻഡർ റദ്ദാക്കി ഡൽഹി ഹൈക്കോടതി; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി രൂക്ഷമാകാൻ സാധ്യത

uae
  •  a day ago
No Image

എല്ലാ തീരുമാനങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി വേണം; സംസ്ഥാന വഖഫ് ബോര്‍ഡ് നയപരമായ തീരുമാനമെടുക്കുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  a day ago