കെ.ആര്‍ ഇന്ദിരക്കെതിരായ പരാതി: പൊലിസ് ഭീഷണിപ്പെടുത്തുന്നുവെന്ന്
കൊടുങ്ങല്ലൂര്‍(തൃശൂര്‍): ഫേസ്ബുക്കില്‍ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റിട്ട ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ കെ.ആര്‍ ഇന്ദിരക്കെതിരേ പരാതി നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകനെ സ്‌പെഷല്‍ ബ്രാഞ്ച് വേട്ടയാടുന്നുവെന്ന് ആരോപണം. കെ.ആര്‍ ഇന്ദിരക്കെതിരേ കൊടുങ്ങല്ലൂര്‍ പൊലിസില്‍ പരാതി നല്‍കിയ മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകന്‍ വിപിന്‍ദാസിനെ സ്‌പെഷല്‍ ബ്രാഞ്ച് അനാവശ്യമായി ചോദ്യം ചെയ്യുകയാണെന്നാണ് പരാതി.
പരാതിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങളിലൂടെ വിപിന്‍ദാസിനെ ഭയപ്പെടുത്താനാണ് പൊലിസിന്റെ ശ്രമമെന്നാണ് ആരോപണം.
'മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിക്ക് മീഡിയാ ഡയലോഗ് സെന്റര്‍ സ്വീകരണം കൊടുക്കുന്നുണ്ടോ' തുടങ്ങിയ ചോദ്യങ്ങള്‍ പൊലിസ് പലവട്ടം ആവര്‍ത്തിച്ചതായി വിപിന്‍ദാസ് പറഞ്ഞു.
അതേസമയം, കെ.ആര്‍ ഇന്ദിരക്കെതിരായ പരാതി സൈബര്‍ സെല്ലിന് കൈമാറിയെന്ന് കൊടുങ്ങല്ലൂര്‍ സി.ഐ പത്മരാജന്‍ പറഞ്ഞു. ഫേസ് ബുക്ക് അക്കൗണ്ട് ഇന്ദിരയുടേത് തന്നെയാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."