HOME
DETAILS

മഴ ശക്തമായി തുടരുന്നു; ജില്ലയില്‍ വ്യാപക നാശം

  
backup
June 11 2017 | 18:06 PM

%e0%b4%ae%e0%b4%b4-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%9c%e0%b4%bf

 

തൃശൂര്‍: ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശ നഷ്ടം. മഴ ഇപ്പോഴും അതിശക്തമായി തുടരുകയാണ് എറിയാട് പേ ബസാറില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. പേബസാറിലെ എറിയാട് പഞ്ചായത്ത് ഓഫിസിന് പിറകില്‍ താമസിക്കുന്ന കല്ലയില്‍ രഘുനാഥിന്റെ വീടാണ് തകര്‍ന്നത്.അഴീക്കോട് മരപ്പാലത്തിന് സമീപം പോസ്റ്റര്‍ ഒടിഞ്ഞ് വീണു.
അലങ്കാര്‍ റോഡ് പൂച്ചക്കടവ്, മണപ്പാട്ട് ചാല്‍ എന്നിവിടങ്ങളിലും മരവും അടക്കാമരവും തെങ്ങും വീണ് വൈദ്യുതി കമ്പികള്‍ പൊട്ടിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണവും നിലച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് രഘുനാഥിന്റെ പറമ്പിലെ ഐനിമരവും തെങ്ങും വീണ് ഓട് മേഞ്ഞ വീട് തകര്‍ന്നത്.
രഘുനാഥിന്റെ അമ്മയും ഭാര്യയും മകളുമാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവ സമയം വീട്ടില്‍ ആരുമില്ലായിക്കുന്നു. മരംമുറിക്കുന്നതിന് മുമ്പ് പൊട്ടിവീണ കമ്പി നീക്കം ചെയ്യുന്നതിനായി കെ.എസ്.ഇബി അധികൃതരെ പല തവണ വിളിച്ചിട്ടും സ്ഥലത്തെത്തിയില്ല എന്ന ആക്ഷേപമുണ്ട്. ജില്ലയില്‍ കാലവര്‍ഷം ശക്തമായതോടെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു. ശനിയാഴ്ച രാത്രി മുതല്‍ ഇടതടവില്ലാതെ പെയ്യുന്ന ശക്തമായ മഴയില്‍ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ 20 ഓളം വീടുകള്‍ വെള്ളത്തിലായി.
ചേറ്റുവ കടവിന് പടിഞ്ഞാറ് ഭാഗം മാടക്കായി, ഇറ്റാമന്‍തറ, മന്നത്ത് കോളനി, മഞ്ചറ, ചേറ്റുവ കോട്ടത്താഴം തുടങ്ങിയ ഭാഗങ്ങളിലാണ് വീടുകള്‍ മഴവെള്ളത്താലും മലിന ജലത്താലും ചുറ്റപ്പെട്ടിരിക്കുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യം ഇല്ലാത്തതിനാലാണ് മഴ ആരംഭിക്കുമ്പോഴേക്കും വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെടാന്‍ കാരണമാകുന്നത്. ചില ഭാഗത്ത് തോട്ടില്‍ ചപ്പുചവറുകള്‍ കുമിഞ്ഞുകൂടി കിടക്കുന്നതും വെള്ളത്തിന്റെ ഒഴുക്ക് നിലയ്ക്കാന്‍ കാരണമാക്കുന്നുണ്ട്.
മിക്കവീടുകളുടെയും കക്കൂസ് ടാങ്കുകളിലും വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കക്കൂസ് ടാങ്കുകളിലെ മലിന ജലവും പുറത്തുവരുന്നുണ്ട്. ഇതുമൂലം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഏറിയിരിക്കയാണ്.
കാലവര്‍ഷം തുടങ്ങിയതോടെതന്നെ തീരപ്രദേശത്തെ നിരവധി പേര്‍ പനിയും മറ്റ് പകര്‍ച്ചവ്യാധികളുമായി ആശുപത്രികളില്‍ ചികില്‍സയിലാണ്.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പ്രദേശത്തെ തോടുകളില്‍ കുമിഞ്ഞൂകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തയ്യാറാകാതിരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. പ്രദേശത്ത് അടിയന്തിരമായി ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago