കല്‍പ്പറ്റ റെയ്ഞ്ചിന് പുതിയ ഭാരവാഹികള്‍
കല്‍പ്പറ്റ: വിശ്വാസികളെ പ്രാര്‍ഥനയിലേക്ക് ക്ഷണിക്കുന്ന ബാങ്ക് വിളിയെ അധിക്ഷേപിച്ചവര്‍ മനസിലെ വര്‍ഗീയ വിഷമാണ് പുറത്ത് കാണിക്കുന്നതെന്നും അത്തരക്കാര്‍ തെറ്റ് തിരുത്തിയില്ലങ്കില്‍ വലിയ നഷ്ടം സഹിക്കേണ്ടിവരുമെന്നും കല്‍പ്പറ്റ റെയ്ഞ്ച് ജംഇയ്യത്തില് മുഅല്ലിമീന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം മുന്നറിയിപ്പ് നല്കി. യോഗം റെയിഞ്ച് പ്രസിഡന്റ് അബ്ബാസ് ഫൈസി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് അലി ഫൈസി അധ്യക്ഷനായി. സെക്രട്ടറി സൈനുല്‍ ആബിദ് ദാരിമി റിപ്പോര്‍ട്ടവതരിപ്പിച്ചു. മുഹമ്മദ് കുട്ടി ബാഖവി വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.
വദൂദ് മുസ്ലിയാര് ഖിറാഅത്ത് നടത്തി. ജില്ലാ പ്രതിനിധി മുസ്തഫ ദാരിമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി അബ്ബാസ് ഫൈസി (പ്രസി), സ്വാദിഖ് ഫൈസി, അബ്ദു റഹ്മാന് മൗലവി (വൈ.പ്രസി), സൈനുല്‍ ആബിദ് ദാരിമി (ജന.സെക്ര), മുഹ്യുദ്ദീന്‍ ഫൈസി, മുഹമ്മദലി യമാനി (ജോ.സെക്ര), കെ.പി അബൂബക്കര്‍ മൗലവി (ട്രഷ), മുഹമ്മദ് കുട്ടി ബാഖവി (പരീക്ഷ ബോര്‍ഡ് ചെയര്‍), നവാസ് മൗലവി (വൈ.ചെയര്‍), കുഞ്ഞബ്ദുല്ല മൗലവി, ഷാജഹാന് മൗലവി, എസ്.എസ് റാഫി മൗലവി, വി.കെ അബ്ദുറഹ്മാന് മൗലവി, സാജിദ് ബാഖവി, മൊയ്തു മൗലവി, അസൈനാര്‍ മൗലവി (റിലീഫ്), അബ്ദുല്‍ ഖാദര്‍ മടക്കിമല (മാനേജ്മെന്റ് ചെയര്‍), പനന്തറ മുഹമ്മദ്, സൂപ്പി പരിയാരം, എച്ച്.കെ കുഞ്ഞിമുഹമ്മദ് ഹാജി, പി.കെ ബഷീര്‍, മുഹമ്മദ് ഹാജി ഗൂഡല്ലായ് (അംഗങ്ങള്‍), അഷ്റഫ് ഫൈസി (എസ്.ബി.വി ചെയര്‍), നൗഷീര്‍ വാഫി (കണ്) എന്നിവരെ തെരഞ്ഞടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."