തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങളായി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 ലെ വാര്‍ഷിക പദ്ധതികള്‍ തയാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും, നഗരസഭകളും 2019-20 ലെ വാര്‍ഷിക പദ്ധതി തയാറാക്കി ഡിസംബര്‍ 17 നകം ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. തദ്ദേശഭരണ സ്ഥാപനങ്ങള്‍ മഹാപ്രളയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് 2019-20ലെ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നവകേരള സൃഷ്ടിക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു.
വരള്‍ച്ച, ഉരുള്‍പ്പൊട്ടല്‍, പ്രളയം, കടലാക്രമണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മാപ്പ് ചെയ്യുകയും ഇങ്ങനെയുള്ള ഓരോ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ മനസിലാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. കൂടാതെ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി ആസൂത്രണം ചെയ്യുന്നതിന് സഹായകമായ രീതിയില്‍ സ്‌പെഷ്യല്‍ പ്ലാന്‍ തയാറാക്കാന്‍ കഴിയുന്ന സ്ഥാലത്ത് അതിന് മുന്‍ കൈയെടുക്കണമെന്നും നിര്‍ദേശിക്കുന്നു.
മഹാപ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുടെ തൊഴില്‍ ഉറപ്പാക്കുന്നതിനും, വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രൊജക്ടുകള്‍ക്ക് ഏറ്റെടുക്കാന്‍ വ്യവസ്ഥയുണ്ട്. പ്രളയത്തില്‍ തകര്‍ന്നതും കേടുപാടുകള്‍ പറ്റിയ പൊതു ആസ്തികളുടെ അറ്റകുറ്റ പണികള്‍ക്കും പുനര്‍ നിര്‍മ്മാണത്തിനും ഉയര്‍ന്ന പരിഗണന നല്‍കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. ആസൂത്രണ സമിതിയുടേയും വര്‍ക്കിങ് ഗ്രൂപ്പുകളുടേയും പുനസംഘടന ആവശ്യമായ സ്ഥലങ്ങളില്‍ അത് ചെയ്യാനുള്ള അവസരമുണ്ട്്.
മാറിയ സാഹചര്യത്തില്‍ ജൈവവൈവിധ്യ മാനേജ്‌മെന്റ് കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം എന്ന മേഖലയ്ക്ക് നിര്‍ബന്ധമായും ഒരു വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കമെന്നുള്ളതാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമവാര്‍ഡ് സഭകള്‍ നവംബര്‍ 20ന് മുമ്പും വികസന സെമിനാര്‍ ഡിസംബര്‍ ഒന്നിന് മുന്‍പും പൂര്‍ത്തീകരിക്കണം.
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങിക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 31നാണ്. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയതായി മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."