ഇന്ത്യയെ പിന്നോട്ടടിപ്പിക്കുന്നത് ജാതി വിവേചനവും മത വിദ്വേഷവും: പി രാമഭദ്രന്‍
കൊല്ലം: ജാതി വിവേചനവും മതവിദ്വേഷവും അഴിമതിയും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ലോകത്തെ മറ്റ് രാജ്യങ്ങളെക്കാള്‍ മുന്‍പന്തിയിലെത്തുമായിരുന്നുവെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പറഞ്ഞു. ഗുരുദേവ കലാവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതീകാത്മക മിശ്രഭോജനവും സിമ്പോസിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഏറ്റവും മഹത്തായ ശക്തിസ്‌ത്രോതസായ മനുഷ്യവിഭവശേഷി ജാതി സംഘര്‍ഷങ്ങളുടെയും മതവൈര്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഏറ്റുമുട്ടലുകളുടെയും ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതിയും കാരണം തകര്‍ന്നിരിക്കുകയാണ്.
1ജാതി പുതിയ രൂപവും ഭാവവും ആര്‍ജ്ജിച്ച് എല്ലാ മേഖലകളും കൈയടക്കിയിരിക്കുകയാണ്.
ജാതി നേതാവാക്കി ശ്രീനാരായണ ഗുരുദേവനെ തല്‍പര കക്ഷികള്‍ ചുരുക്കിയപ്പോഴും പന്തി ഭോജനം നടത്തിയ സഹോദരന്‍ അയ്യപ്പനെ പുലയന്‍ അയ്യപ്പന്‍ എന്ന് പരിഹസിച്ചപ്പോഴും അവര്‍ നടത്തിയ സാമൂഹ്യ വിപ്ലവത്തെ നിസാരവല്‍കരിക്കാനാണ് ശ്രമിച്ചത്.അതിന് കാല നല്‍കിയ ശിക്ഷയാണ് ഇവരുടെ ആശയങ്ങളെ സമൂഹം എക്കാലവും നെഞ്ചിലേറ്റി ആദരിക്കുന്നതും രാമഭദ്രന്‍ പറഞ്ഞു.
ഗുരുദേവ കലാവേദി പ്രസിഡന്റ് പ്രൊഫ. എം സത്യപ്രകാശം അധ്യക്ഷത വഹിച്ചു. തെക്കേ ഇല്ലത്ത് എന്‍ നാരായണ ശര്‍മ്മ, നഗരസഭാ കൗണ്‍സിലര്‍ എസ് പ്രസന്നന്‍, മങ്ങാട് സുബിന്‍ നാരായണന്‍, മങ്ങാട് ജി ഉപേന്ദ്രന്‍, എസ്.പി മഞ്ജു, പട്ടത്താനം ഗോപാലകൃഷ്ണന്‍, വി ജലജാപ്രകാശം, ബിനുരാജ് എസ്. മങ്ങാട്, വാളത്തുംഗല്‍ തങ്കമണി, പേരൂര്‍ അനില്‍കുമാര്‍, അനുപമ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങ് ഡോ. വെള്ളിമണ്‍ നെല്‍സണ്‍ ഉദ്ഘാടനം ചെയ്തു. ആറ്റൂര്‍ ശരത്ചന്ദ്രന്‍, കൈക്കുളങ്ങര സ്വാമിനാഥന്‍, എസ് അരുണഗിരി തുടങ്ങിയവര്‍ കവിത അവതരിപ്പിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് ഡോ. ഡി. ചന്ദ്രബോസ് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."