വിശ്വാസപ്രമാണങ്ങളെ എതിര്‍ക്കുന്നത് എല്‍.ഡി.എഫിന്റെ നയമല്ലെന്ന് മന്ത്രി എം.എം മണി
സുല്‍ത്താന്‍ ബത്തേരി: വിശ്വാസപ്രമാണങ്ങളെ എതിര്‍ക്കുന്നത് എല്‍.ഡി.എഫിന്റെ നയമല്ലെന്നും എല്ലാം ദൈവത്തിന്റെ സൃഷ്ടികളെന്ന് പറയുന്നവര്‍ ശബരിമല വിഷയത്തില്‍ എന്തിന് വിവേചനം കാണിക്കുന്നതെന്നും മന്ത്രി എം.എം മണി.
എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതേതര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീ കോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധി അഖിലേന്ത്യ തലത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ആര്‍.എസ്.എസും സ്വാഗതം ചെയ്തതാണ്. എന്നാല്‍ ഇവിടെ നേര്‍വിപരിതമാണ്. വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണ്. തിരഞ്ഞെടുപ്പടുത്തതിന്റെ രാഷ്ട്രിയ കളികളാണ് ഇവിടെ നടത്തുന്നത്.
അരാജകത്വം സൃഷ്ടിക്കനാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും എം.എം മണി പറഞ്ഞു. സി.കെ സഹദേവന്‍ അധ്യക്ഷനായിരുന്നു. സി.കെ ശശിന്ദ്രന്‍ എം.എല്‍.എ, സുനിര്‍, പി ഗഗാറിന്‍, പി.എം ജോയി, ബേബി വര്‍ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."