പീഡനക്കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുല്ലൂര്‍ തുറവന്‍കാട് തൈവളപ്പില്‍ വീട്ടില്‍ അശ്വിന്‍ (21) എന്നയാളെ ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറും എസ്.ഐ സി.വി ബിബിയുമടങ്ങിയ സംഘം അറസ്റ്റു ചെയ്തു.
ഈ വര്‍ഷം ഫെബ്രുവരി മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ മിസ് കോളിലൂടെ പരിചയ പെട്ട് സ്‌നേഹം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാ യിരുന്നു പരാതി. പൊലിസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ പ്രതി അശ്വിന്‍ ഒളിവില്‍ പോവുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലിസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതിയുടെ ഫോട്ടോയടക്കം വിശദവിവരങ്ങള്‍ ഉള്ള ലുക്ക് ഔട്ട് നോട്ടിസ് പത്രമാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
എറണാകുളത്ത് ഒളിവില്‍ താമസിച്ചിരുന്ന പ്രതി ഇന്നലെ രാവിലെ ഇരിങ്ങാലക്കുടയില്‍ എത്തിയപ്പോഴായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ക്രൈം സ്‌കാഡ് അംഗങ്ങളായ മുരുകേഷ് കടവത്ത്, രാജേഷ് കെ.ആര്‍,വൈശാഖ് എം.എസ് , എ.കെരാഹുല്‍ എന്നിവര്‍ അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."