HOME
DETAILS
MAL
രാജ്യത്തുണ്ടായ സാമ്പത്തികമാന്ദ്യം നോട്ട് നിരോധനത്തിന് പിന്നാലെയെന്ന് റിസര്‍വ് ബാങ്ക്
backup
September 07 2019 | 17:09 PM
ദില്ലി: സാമ്പത്തികമാന്ദ്യം ആരംഭിച്ചത് രാജ്യത്ത് നോട്ട് നിരോധിച്ചതിന് പിന്നാലെയാണെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 20791 കോടി രൂപയുടെ വായ്പകള്‍ നല്‍കിയിരുന്നത് 5623 കോടി രൂപയായി. 2017-18 വര്‍ഷത്തില്‍ 5.2 ശതമാനത്തിന്റെ കുറവുണ്ടായെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
2018-19 വര്‍ഷം 68 ശതമാനമാണ് കുറഞ്ഞത്. വായ്പകളെടുക്കുന്നതില്‍ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തലുണ്ട്. ബാങ്കുകളിലെ ചെറുകിട വായ്പകകളിലുണ്ടായ 70 ശതമാനത്തിലധികമുള്ള കുറവ് നോട്ട് നിരോധനത്തിന് ശേഷം വന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഉപഭോക്തൃ വായ്പയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകളനുസരിച്ച് ഈ വര്‍ഷം 10.7 ശതമാനത്തിന്റെ കുറവാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."