കുമരനല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥി സംഘര്‍ഷം
ആനക്കര: കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ പ്ലസ് വണ്‍, പ്ലസ്ടു വിഭാഗം കുട്ടികള്‍ ചെറിയതോതില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികളില്‍ പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
പിന്നീട് തൃത്താല എസ്.ഐ മണികണ്ഠന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ പത്തോളം വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം അവരെ തിരിച്ചെടുക്കുകയും ചെയ്തു. അതേസമയം, നിരപരാധികളായികുട്ടികളുടെ കാര്യത്തില്‍ ആശങ്കയാണുള്ളതന്ന് ചില രക്ഷിതാക്കള്‍ ആരോപിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകരില്‍ 10 പേര്‍ വെള്ളിയാഴ്ച സ്ഥലമാറ്റ ഉത്തരവ് കൈപറ്റിയിട്ടുണ്ട്. വിദ്യാര്‍ഥിസംഘര്‍ഷത്തെ തുടര്‍ന്ന് ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്നതല്ലന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."