തനിക്ക് കത്തുകളയച്ചവരെ നേരില്‍ കാണാനെത്തി ജയ്സല്‍
മണ്ണാര്‍ക്കാട്: തനിക്ക് കത്തുകളയച്ചവരെ നേരില്‍ കാണാനെത്തി ജയ്‌സല്‍.കേരളം നേരിട്ട മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വന്തം ശരീരം ചവിട്ടുപലകയാക്കി മാതൃകയായ മലപ്പുറത്തുകാരന്‍ ജയ്‌സല്‍ തന്നെ അഭിനന്ദിച്ച് കത്തുകളയച്ചവരെ നേരില്‍ കാണുന്നതിനായാണ് പയ്യനെടം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെത്തിയത്.
പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക തപാല്‍ ദിനത്തില്‍ കുട്ടികള്‍ പോസ്റ്റ് ഒഫീസ് സന്ദര്‍ശിക്കുകയും ജയ്‌സലിന് കത്തുകളയക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച കുട്ടികളെ അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ ജയ്‌സല്‍ അത്ഭുതപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തില്‍ തന്റെ കൂടെ പങ്കാളികളായ ട്രോമാ കെയറിലെ ഒരു സംഘവും അദ്ദേഹത്തിന്റെ കൂടെ സന്നിതരായിരുന്നു.
സ്‌കൂള്‍ കലോത്സവം നടക്കുന്ന ദിവസമായതിനാല്‍ രക്ഷിതാക്കളിലും ഈ സന്ദര്‍ശനം ഏറെ സന്തോഷമുളവാക്കി. പ്രളയകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചും മറ്റുള്ളവരെ സഹായിക്കാനുള്ള സന്‍മനസ് ഉണ്ടാകണമെന്ന് ഉപദേശിച്ച് ഏറെ നേരം കുട്ടികളോടൊപ്പം ചിലവഴിച്ചും കുട്ടികള്‍ക്കായി മധുര പലഹാരം വിതരണം ചെയ്തുമാണ് ജയ്‌സലും സംഘവും മടങ്ങിയത്.
അനുമോദന സദസ്സില്‍ സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം സംഘത്തെ ആദരിച്ചു.പ്രധാന അധ്യാപിക എമിലി ജോസ്, പി.ടി.എ പ്രസിഡന്റ് കെ.സുകുമാരന്‍, അധ്യാപക കോര്‍ഡിനേറ്റര്‍മാരായ സി.സജീവ് കുമാര്‍, വി.പി.ഹംസക്കുട്ടി സംസാരിച്ചു. അധ്യാപകരായ കെ.സ്വാനി, പി.എ.കദീജ ബീവി, പി.ഡി.സരള ദേവി, എസ്.സ്വപ്ന, കെ.ദിവ്യ, കെ.ബിന്ദു, തസ്ലീന, പ്രീത, ഓമന, സന്ധ്യ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."