ഡോക്യുമെന്ററികള്‍ക്ക് വിലക്ക്: എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കന്ന ഫാസിസ്റ്റ് രീതി: മന്ത്രി എ.കെ ബാലന്‍
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ പത്താമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ നിന്ന് മൂന്ന് ചലച്ചിത്രങ്ങളെ വിലക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ കാണുകയും ഭീഷണിപ്പെടുത്തി നിശബ്ദമാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതി കുറെ നാളുകളായി ഇന്ത്യന്‍ ജനതയുടെ പിറകെയുണ്ട്.
സമകാലിക സംഭവങ്ങള്‍ സിനിമയാകുമ്പോള്‍ എന്തിനാണ് ചിലര്‍ പേടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരാണ് കലാകാരന്‍മാര്‍. സ്വതന്ത്ര ചിന്തകരെയും അഭിപ്രായം തുറന്നുപറയുന്നവരെയും കൊലപ്പെടുത്തുന്ന രീതിയാണ് ഈ അടുത്തകാലത്തായി രാജ്യം കാണുന്നത്. ്. ഈ സാംസ്‌കാരിക ഫാസിസത്തിന് മുന്നില്‍ കേരളം മുട്ടുമടക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തവണ 223 സിനിമകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ രോഹിത് വെമുലയെ കുറിച്ച് പി.എന്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്ത ദി അണ്‍ബെയ്‌റബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്, ജെ.എന്‍.യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാര്‍ച്ച്, കശ്മിര്‍ വിഷയങ്ങളെ കുറിച്ച് എന്‍.സി ഫാസില്‍, ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍, എന്നീ സിനിമകള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇത് ശരിയായ പ്രവണതയല്ലെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."