'ബുദ്ധിമാനായ ഏത് ദൈവശാസ്ത്രപണ്ഡിതന്റെയും യാത്രയുടെ പരിസമാപ്തിയാണിത്'; ഇസ്‌ലാം സ്വീകരിച്ച് പ്രശസ്ത ഐറിഷ് ഗായിക ഷിനൈദ് ഒ കോണര്‍
പ്രശസ്ത ഐറിഷ് ഗായിക ഷിനൈദ് ഒ കോണര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ശുഹദാ ഡാവിറ്റ് എന്ന പേരിലാകും ഇനി താന്‍ അറിയപ്പെടുകയെന്നും ഷിനൈദ് ട്വിറ്ററിലൂടെ അറിയിച്ചു.
'ഞാന്‍ ഇസ്‌ലാം സ്വീകരിച്ചതില്‍ അഭിമാനിക്കുന്നു, ബുദ്ധിമാനായ ഏത് ദൈവശാസ്ത്രപണ്ഡിതന്റെയും യാത്രയുടെ സ്വാഭാവിക പരിസമാപ്തിയാണിത്. വേദങ്ങളെക്കുറിച്ചുള്ള പഠനങ്ങളെല്ലാം നമ്മളെ ഇസ്‌ലാമിലേക്ക് എത്തിക്കുന്നു. മറ്റ് വേദഗ്രന്ഥങ്ങളെയൊക്കെ അത് അപ്രസക്തമാക്കുന്നു, ഞാന്‍ എനിക്ക് മറ്റൊരു പേരു നല്‍കുന്നു. അത് ശുഹദാ എന്നായിരിക്കും''- ഷിനൈദ് ഒ കോണര്‍
ഒക്ടോബര്‍ 19 നാണ് ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്. അമ്പത്തൊന്ന് വയസ്സായ ഷിനൈദ് ഒ കോണര്‍ താന്‍ ഇസ്‌ലാം ആശ്ലേഷിച്ചതില്‍ അതീവ സന്തോഷവതിയാണെന്നും ചില അറബി പദങ്ങള്‍ തെറ്റായി ഉച്ചരിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു.
90 കളില്‍ ആലപിച്ച 'നതിങ് കമ്പയേഴ്‌സ് ടു യു' എന്ന ആല്‍ബത്തിലൂടെയാണ് ഷിനൈദ് ഒ കോണര്‍ ലോക പ്രശസ്തയായത്. ഏറ്റവും ഒടുവില്‍ ട്വിറ്ററിലെ തന്റെ പ്രൊഫൈല്‍ ഫോട്ടോ നൈക്കിയുടെ പ്രശസ്ത ലോഗോയുടെ കൂടെ ഹിജാബ് ധരിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ടുള്ള ഷിനൈദിയുടെ പോസ്റ്റ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കത്തോലിക്ക വിഭാഗത്തിനിടയിലെ കുട്ടികളോടുള്ള ലൈംഗിക ചൂഷണത്തില്‍ പ്രതിഷേധിച്ച് 1992 ല്‍ യു.എസ് ടെലിവിഷന്‍ ഷോയുടെ ഇടയില്‍ ഷിനൈദ് ഒ കോണര്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്റെ ഫോട്ടോ കീറിയെറിഞ്ഞത് വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."