ഗദ്ദാഫിയുടെ മകന് സെയ്ഫിനെ മോചിപ്പിച്ചു
ട്രിപ്പോളി: ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫിയെ ലിബിയ മോചിപ്പിച്ചു. ഗദ്ദാഫിയുടെ രണ്ടാമത്തെ മകനാണ് സെയ്ഫ്. പൊതുമാപ്പ് ആനുകൂല്യത്തിലാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. ഗദ്ദാഫി തന്റെ പിന്‍ഗാമിയായി തീരുമാനിച്ചത് സെയ്ഫിനെ ആയിരുന്നു. ആറു വര്‍ഷം മുന്‍പ് സിന്താന് ടൗണില്‍ നിന്നാണ് ഇദ്ദേഹം സൈന്യത്തിന്റെ പിടിയിലായത്.
സെയ്ഫിനെ വിട്ടയച്ചെങ്കിലും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതിന് വിലക്കുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ സെയ്ഫിന്റെ യാത്രയും താമസസ്ഥലവും സംബന്ധിച്ച വിവരം പുറത്തു വിടാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ഖാലിദ് അല്‍ സെയ്ദി പറഞ്ഞു. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ പി.എച്ച്.ഡി നേടിയ ഭരണ പരിഷ്കര്‍ത്താവായ സെയ്ഫിനെ യുദ്ധക്കുറ്റം ചുമത്തിയാണ് സൈന്യം തടവിലാക്കിയത്. കിഴക്കന്‍ ലിബിയയിലെ ഇടക്കാല സര്‍ക്കാരാണ് സെയ്ഫിന് പൊതുമാപ്പ് നല്‍കിയത്. ട്രിപ്പോളിയിലെ കോടതി നേരത്തെ സെയ്ഫിന് വധശിക്ഷ വിധിച്ചിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ട്രിപ്പോളി.
ഗദ്ദാഫിക്ക് ശേഷം ലിബിയയില്‍ രണ്ടു സര്‍ക്കാരുകളാണ് ഭരണം നടത്തുന്നത്. പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ച് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഐക്യസര്‍ക്കാരും കിഴക്കന്‍ മേഖലയിലെ സര്‍ക്കാരുമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."