ആഘോഷത്തിനായി ചെലവഴിച്ചത് 3.19 കോടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ ജില്ലകളില്‍ നടത്തിയത് ആര്‍ഭാടത്തോടെ. 3.19 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിനുശേഷം നവകേരള നിര്‍മാണത്തിനായി പണം കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോഴാണ് ആഘോഷപരിപാടികള്‍ നടത്തുന്നതിന് ഇത്രയും തുക ചെലവഴിച്ചത്. എക്സിബിഷനും കലാപരിപാടികളും സംഘടിപ്പിച്ചതിനാണ് ഈ തുക ചെലവഴിച്ചത്.
ജില്ലാ കലക്ടര്‍മാര്‍ക്ക് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. എക്സിബിഷന് സംഘടിപ്പിക്കുന്നതിന് 30 ലക്ഷവും കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതിന് 5 ലക്ഷം രൂപയും ചെലവാക്കാമെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നത്.
ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് കോഴിക്കോട്ടാണ്. ഇവിടെ 44,57,033 രൂപ ചെലവഴിച്ചു. തിരുവനന്തപുരം- 10,72,500, കൊല്ലം- 28,02,267, ആലപ്പുഴ- 35,20,140, പത്തനംതിട്ട- 25,00,000, ഇടുക്കി- 34,61,204, എറണാകുളം- 34,36,967, മലപ്പുറം- 24,00,530, പാലക്കാട്- 29,73,764, വയനാട്- 3,31,458, കണ്ണൂര്‍- 24,07,311, കാസര്‍കോട്- 26,13,927 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
കഴിഞ്ഞ മഹാപ്രളയം കൂടുതല്‍ ദുരിതം വിതച്ച ജില്ലകളില്‍ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പണി ഇതുവരെ തുടങ്ങിയിട്ടില്ല. മഹാപ്രളയത്തെ തുടര്‍ന്ന് പദ്ധതി തുക പോലും വെട്ടിക്കുറച്ച സര്‍ക്കാരാണ് ആയിരം ദിനാഘോഷം കോടികള്‍ ചെലവഴിച്ച് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."