HOME
DETAILS
MAL
പുല്ലിനു തീപിടിച്ചു
backup
August 03 2016 | 18:08 PM
കാക്കനാട്: വേനല്‍ കടുത്തതോടെ കാക്കനാട്ട് പുല്ലിന് തീപിടിക്കുന്നത് വ്യാപകമാകുന്നു. ഇന്നലെ തൃക്കാക്കരയില്‍ മൂന്നിടങ്ങളില്‍ തീപ്പിടിത്തമുണ്ടായി. കനത്ത വേനലായതോടെ പറമ്പുകളിലെയും പാടങ്ങളിലെയും പുല്ലുകള്‍ കരിഞ്ഞുണങ്ങിയതാണു വ്യാപകമായ തീപിടിത്തമുണ്ടാകാന്‍ കാരണം. വേനല്‍ക്കാലം തുടങ്ങും മുന്‍പേ തീപിടിത്തം സാധാരണയാണെങ്കിലും ഇത്തവണ കൂടുതലാണ്.
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ പൂജാരിവളവിന് സമീപം, തൃക്കാക്കര മുന്‍സിപ്പല്‍ ഗ്രൗണ്ടിന് താഴെ, റെഡ്ക്രോസ് ഭവന് വളപ്പ് എന്നിവിടങ്ങളിലാണ് പ്രധാനമായും തീപിടിത്തമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."